ചരിത്രം, അമ്മയെ നയിക്കാൻ വളയിട്ട കൈകൾ ; പ്രസിഡന്റ് ശ്വേതാ മേനോൻ, ജനറല്‍ സെക്രട്ടറി കുക്കു പരമേശ്വരൻ

ചരിത്രം, അമ്മയെ നയിക്കാൻ വളയിട്ട കൈകൾ ;  പ്രസിഡന്റ് ശ്വേതാ മേനോൻ, ജനറല്‍ സെക്രട്ടറി കുക്കു പരമേശ്വരൻ
Aug 15, 2025 07:39 PM | By Rajina Sandeep

(www.panoornews.in)താര സംഘടനയായ അമ്മയെ ഇനി വനിതകള്‍ നയിക്കും. ശ്വേതാ മേനോനാണ് അമ്മയുടെ പ്രസിഡന്റ്. കുക്കു പരമേശ്വരൻ ജനറല്‍ സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു. ഉണ്ണി ശിവപാൽ ട്രഷറർ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില്‍ ജയിച്ചു. ജയൻ ചേര്‍ത്തലയും ലക്ഷ്‍മി പ്രിയയുമാണ് വൈസ് പ്രസിഡന്റുമാര്‍.

ആകെ 504 അംഗങ്ങളാണ് അസോസിയേഷനിലുള്ളത്. പോളിംഗ് ശതമാനത്തില്‍ വലിയ ഇടിവ് സംഭവിച്ചിട്ടുണ്ട് ഇത്തവണ. 357 പേരായിരുന്നു കഴിഞ്ഞ തവണ വോട്ട് ചെയ്‍തത്. 70 ശതമാനം ആയിരുന്നു കഴിഞ്ഞ തവണത്തെ പോളിംഗ്. ഇക്കുറി കടുത്ത മത്സരം നടന്നിട്ടും 12 ശതമാനം ഇടിവോടെ 298 പേരാണ് വോട്ട് ചെയ്‍തത്. 58 ശതമാനമാണ് ഇത്തവണത്തെ പോളിംഗ്.

ശ്വേത മേനോനെതിരെ ദേവനാണ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിച്ചിരുന്നത്. ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് കുക്കു പരമേശ്വരന് എതിരെ രവീന്ദ്രനാണ് മത്സരിച്ചത്. വൈസ് പ്രസിഡന്റ്‌ സ്ഥാനത്തേക്ക് ജയൻ ചേർത്തലയ്‍ക്കും ലക്ഷ്‍മി പ്രിയയ്‍ക്കും എതിരെ നാസർ ലത്തീഫ് ആണ് മത്സരിച്ചിരുന്നത്.

ഉണ്ണി ശിവപാലിനിതിരെ അനൂപ് ചന്ദ്രൻ ട്രഷറര്‍ സ്ഥാനത്തേക്കും മത്സരിച്ചു. ജോയിൻ സെക്രട്ടറി സ്ഥാനത്തേക്ക് അൻസിബ ഹസൻ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഈ സ്ഥാനത്തേക്ക് നേരത്തെ 13 പേർ പത്രിക സമർപ്പിച്ചിരുന്നു. എന്നാല്‍ അന്‍സിബ ഒഴികെ മറ്റ് 12 പേരും പത്രിക പിന്‍വലിക്കുകയായിരുന്നു.

11 അംഗ എക്സിക്യൂട്ടീവ് കമ്മറ്റിയിലേക്ക് 13 പേരാണ് മത്സരിച്ചിരുന്നത്ത്. ഇതില്‍ 4 സീറ്റ് വനിതാ സംവരണമാണ്. 7 ജനറൽ സീറ്റുകളും. കൈലാഷ്, സിജോയ് വർഗീസ്, റോണി ഡേവിഡ്, ടിനി ടോം, സന്തോഷ്‌ കീഴറ്റൂർ, വിനു മോഹൻ, നന്ദു പൊതുവാൾ, ജോയ് മാത്യു, നീന കുറുപ്പ്, സജിത ബേട്ടി, സരയൂ മോഹൻ, ആശ അരവിന്ദ്, അഞ്ജലി നായർ എന്നിവരാണ് എക്സിക്യൂട്ടീവ് കമ്മറ്റിയിലേക്ക് മത്സരിച്ചിരുന്നത്.

History, hands tied to lead the mother; President Shweta Menon, General Secretary Kukku Parameswaran

Next TV

Related Stories
കാപ്പാ ക്കേസിലും, കവർച്ചാക്കേസിലും ഒളിവിൽ കഴിയവെ  പാനൂരിലെ ആർ എസ് എസ് പ്രവർത്തകനും സുഹൃത്തും  സെക്യൂരിറ്റി ജീവനക്കാരനെ മർദ്ദിച്ചതിന് തൃശ്ശൂരിൽ പിടിയിൽ

Aug 15, 2025 10:07 PM

കാപ്പാ ക്കേസിലും, കവർച്ചാക്കേസിലും ഒളിവിൽ കഴിയവെ പാനൂരിലെ ആർ എസ് എസ് പ്രവർത്തകനും സുഹൃത്തും സെക്യൂരിറ്റി ജീവനക്കാരനെ മർദ്ദിച്ചതിന് തൃശ്ശൂരിൽ പിടിയിൽ

കാപ്പാ ക്കേസിലും, കവർച്ചാക്കേസിലും ഒളിവിൽ കഴിയവെ പാനൂരിലെ ആർ എസ് എസ് പ്രവർത്തകനും സുഹൃത്തും സെക്യൂരിറ്റി ജീവനക്കാരനെ മർദ്ദിച്ചതിന് തൃശ്ശൂരിൽ...

Read More >>
കണ്ണൂരിൽ  കൊടിമരത്തിൽ ദേശീയപതാക ; ബി ജെ പിക്കെതിരെ  പൊലീസിൽ പരാതിയുമായി  ഡിവൈഎഫ്ഐ

Aug 15, 2025 03:44 PM

കണ്ണൂരിൽ കൊടിമരത്തിൽ ദേശീയപതാക ; ബി ജെ പിക്കെതിരെ പൊലീസിൽ പരാതിയുമായി ഡിവൈഎഫ്ഐ

കണ്ണൂരിൽ കൊടിമരത്തിൽ ദേശീയപതാക ; ബി ജെ പിക്കെതിരെ പൊലീസിൽ പരാതിയുമായി ...

Read More >>
വെസ്റ്റ് എലാങ്കോട് അങ്കണവാടി സ്വാതന്ത്രദിനാഘോഷം നടത്തി

Aug 15, 2025 03:39 PM

വെസ്റ്റ് എലാങ്കോട് അങ്കണവാടി സ്വാതന്ത്രദിനാഘോഷം നടത്തി

വെസ്റ്റ് എലാങ്കോട് അങ്കണവാടി സ്വാതന്ത്രദിനാഘോഷം...

Read More >>
മംഗളൂരുവിൽ മലയാളി ആര്‍പിഎഫ് ഉദ്യോഗസ്ഥൻ്റെ  കഴുത്തിൽ ബ്ലേഡ്‌കൊണ്ട് മുറിവേൽപ്പിച്ചു ; പിന്നിൽ കണ്ണൂർ സ്വദേശിയെന്ന് സംശയം

Aug 15, 2025 03:33 PM

മംഗളൂരുവിൽ മലയാളി ആര്‍പിഎഫ് ഉദ്യോഗസ്ഥൻ്റെ കഴുത്തിൽ ബ്ലേഡ്‌കൊണ്ട് മുറിവേൽപ്പിച്ചു ; പിന്നിൽ കണ്ണൂർ സ്വദേശിയെന്ന് സംശയം

മംഗളൂരുവിൽ മലയാളി ആര്‍പിഎഫ് ഉദ്യോഗസ്ഥൻ്റെ കഴുത്തിൽ ബ്ലേഡ്‌കൊണ്ട് മുറിവേൽപ്പിച്ചു ; പിന്നിൽ കണ്ണൂർ സ്വദേശിയെന്ന്...

Read More >>
ഇരിട്ടി  കപ്പച്ചേരിയിൽ  വാഹനാപകടം ; നിയന്ത്രണം വിട്ട കാർ വയലിലേക്ക് മറിഞ്ഞു

Aug 15, 2025 03:18 PM

ഇരിട്ടി കപ്പച്ചേരിയിൽ വാഹനാപകടം ; നിയന്ത്രണം വിട്ട കാർ വയലിലേക്ക് മറിഞ്ഞു

ഇരിട്ടി കപ്പച്ചേരിയിൽ വാഹനാപകടം ; നിയന്ത്രണം വിട്ട കാർ വയലിലേക്ക്...

Read More >>
കെ.എസ്.കെ.ടി.യു  പാനൂർ ഏരിയാ കമ്മിറ്റി വി.എസ്  അനുസ്മരണം സംഘടിപ്പിച്ചു.

Aug 15, 2025 02:59 PM

കെ.എസ്.കെ.ടി.യു പാനൂർ ഏരിയാ കമ്മിറ്റി വി.എസ് അനുസ്മരണം സംഘടിപ്പിച്ചു.

കെ.എസ്.കെ.ടി.യു പാനൂർ ഏരിയാ കമ്മിറ്റി വി.എസ് അനുസ്മരണം...

Read More >>
Top Stories

News Roundup

News from Regional Network

Entertainment News

//Truevisionall