നടന്‍ ബിജുക്കുട്ടന് വാഹന അപകടത്തില്‍ പരുക്ക്. പാലക്കാട് കണ്ണാടി വടക്കുമുറി ദേശീയ പാതയിൽ വച്ചാണ് അപകടമുണ്ടായത്.
'അമ്മ' ഭാരവാഹി തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ കൊച്ചിയിലേക്ക് പോകും വഴിയാണ് അപകടം.
വെള്ളിയാഴ്ച പുലര്‍ച്ചെയാണ് അപകടം. കാര്‍ നിയന്ത്രണം വിട്ട് നിര്‍ത്തിയിട്ടിരുന്ന കണ്ടെയ്‌നര്‍ ലോറിയുടെ പിന്നില്‍ ഇടിക്കുകയായിരുന്നു.
അപകടത്തില്‍ ബിജുക്കുട്ടനും ഡ്രൈവര്‍ക്കും പരുക്കേറ്റു. നടൻ്റെ കൈക്കാണ് പരുക്കേറ്റത്. ഡ്രൈവറുടെ പരുക്ക് ഗുരുതരമാണ്.പാലക്കാട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയ ശേഷം ബിജുക്കുട്ടന്‍ എറണാകുളത്തേക്ക് യാത്രതിരിച്ചു.
Movie star Bijukuttan injured in car accident; car crashes into lorry