തലശേരി:(www.thalasserynews.in)ഇന്ത്യ മഹാ രാജ്യത്തിന്റെ 79ാം സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി മുസ്‌ലിം യൂത്ത് ലീഗ് സൈദാർ പള്ളി മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കുഞ്ഞാലി മരയ്ക്കാർ പാർക്ക് പരിസരത്ത് ജനാധിപത്യ സംരക്ഷണ ദിനമായി ആചരിച്ചു. മുസ്‌ലിം യൂത്ത് ലീഗ് കണ്ണൂർ ജില്ലാ പ്രസിഡന്റ് നസീർ നെല്ലൂർ ഉദ്ഘാടനം നിർവ്വഹിച്ചു.
മണ്ഡലം യൂത്ത് ലീഗ് ജന: സെക്രട്ടറി തഫ്‌ലിം മാണിയാട്ട് അധ്യക്ഷത വഹിച്ചു, പ്രേമാനന്ദ സ്വാമി മുഖ്യ പ്രഭാഷണം നടത്തി. എ.കെ. സക്കരിയ, അഫ്നീദ്.യു, പി.എം.സി.മൊയ്തു, പി.പി.പോക്കൂട്ടി, കെ എം.മഹമ്മൂദ്,മമ്മൂട്ടി കല്ലേരി, മഹറൂഫ് കൂവേരി പങ്കെടുത്തു റുഫൈസ് ഉബൈസ് സ്വാഗതവും, അഹദൽ നന്ദിയും പറഞ്ഞു.
Independence Day celebrated as Democracy Protection Day by Youth League in Thalassery