തലശ്ശേരി:(www.thalasserynews.in)തലശ്ശേരി എം ഇ എസ് സ്കൂളിന്റെ ആർട്സ് ഫെസ്റ്റ് ബാവോത്സവ് 2025 ശ്രദ്ധേയമായി.ഫ്ലവേഴ്സ് ടി.വി ഫെയിം സാഗരിക പിണറായി മനോഹരമായ ഗാനങ്ങൾ ആലപിച്ച് പരിപാടി ഉദ്ഘാടനം ചെയ്തു. ഓൾകേരള എം.ഇ.എസ് എഡ്യുക്കേഷൻ ബോർഡ് സെക്രട്ടറി കെ.എം.ഡി മുഹമ്മദ് അധ്യക്ഷനായി.
സ്കൂളിൽ നടന്ന കലാമത്സരങ്ങളിൽ വിജയികളായ വിദ്യാർത്ഥികൾക്ക് സാഗരിക സമ്മാനങ്ങൾ വിതരണം ചെയ്തു. വിശിഷ്ടാതിഥിക്കുള്ള ഉപഹാരസമർപ്പണം എം.ഇ.എസ് എഡ്യുക്കേഷൻ ബോർഡ് ജനറൽ സെക്രട്ടറി നിർവ്വഹിച്ചു. പി.ടി. എ. വൈസ് പ്രസിഡന്റ് സുമയ്യ എ.കെ, പ്രോഗ്രാം കോർഡിനേറ്റർ അൻവർ .പി , സ്റ്റാഫ് സെക്രട്ടറി സുനിൽ കെ.കെ എന്നിവർ സംസാരിച്ചു. സ്കൂൾ പ്രിൻസിപ്പാൾ നൂറി.പി റഫീക്ക് സ്വാഗതവും മഞ്ജരി എം. നന്ദിയും പറഞ്ഞു. തുടർന്ന് കുട്ടികളുടെ വാശിയേറിയ മത്സര പരിപാടികൾ അരങ്ങേറി.
Thalassery M.E.S. School's Arts Fest 2025 was a memorable event.