തലശ്ശേരി:(www.thalassserynews.in) കെ എസ് എസ് പി എ തലശ്ശേരി സൗത്ത് മണ്ഡലം വാർഷിക സമ്മേളനം കോടിയേരി ഓണിയൻ വെസ്റ്റ് യു പി സ്കൂളിൽ അസോസിയേഷൻ സംസ്ഥാന പ്രസിഡൻ്റ് എം. പി വേലായുധൻ ഉദ്ഘാടനം ചെയ്തു. ജില്ല കൗൺസിലർ കെ മനോഹരൻ അധ്യക്ഷത വഹിച്ചു.
ഡിസിസി എക്സിക്യൂട്ടീവ് അംഗം വി സി പ്രസാദ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി. കെ രാജേന്ദ്രൻ, പി വി ബാലകൃഷ്ണൻ, നിയോജക മണ്ഡലം പ്രസിഡണ്ട് പി വി വത്സലൻ, കെ രാമചന്ദ്രൻ, വി പി ജയപ്രകാശൻ,കെ മഹേഷ് കുമാർ, കെ മനോഹരൻഎന്നിവർ ആശംസ പ്രസംഗം നടത്തി.
കെ പി കുശലകുമാരിയുടെ അധ്യക്ഷതയിൽ ചേർന്ന പ്രതിനിധി സമ്മേളനം മുൻ സംസ്ഥാന കമ്മിറ്റി അംഗം കെ കെ നാരായണൻ ഉദ്ഘാടനം ചെയ്തു. കെ പ്രഭാകരൻ സോമനാഥൻ എം, കെ കെ രവീന്ദ്രൻ പി സതി, പി കെ ശ്രീധരൻ മാസ്റ്റർ,സിപി അജിത് കുമാർ,പി വി രാജീവ് കുമാർ, പി എം ജയചന്ദ്രൻ, ടി രാഘവൻ എന്നിവർ പ്രസംഗിച്ചു. പുതിയ ഭാരവാഹികളായി പിഎം ദിനേശൻ (പ്രസിഡണ്ട്) പി. എം. ജയചന്ദ്രൻ (സെക്രട്ടറി )യു എം ചിത്രവല്ലി (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.
The KSSPA Thalassery South constituency annual conference was held in Kodiyeri.