(www.thalasserynews.in)തലശ്ശേരി കേരള സ്കൂൾ ഓഫ് ആർട്ടിലെ മുഴുവൻ വിദ്യാർത്ഥികളും സ്റ്റാഫും തലശ്ശേരി അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ ഡെലിഗേറ്റ് പാസെടുത്തു. ഇത് ആദ്യമായാണ് ഒരു ക്യാമ്പസിലെ മുഴുവൻ പേരും ഒരു അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ ഭാഗമാകുന്നത്.
കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി നിർവാഹന സമിതി അംഗം പ്രദീപ് ചൊക്ലി കേരള ചലച്ചിത്ര വികസന കോർപ്പറേഷൻ ഡയറക്ടർ ബോർഡ് അംഗം ജിത്തു കോളയാട് എന്നിവർ നേതൃത്വം നൽകി. ചടങ്ങിൽ സ്കൂൾ ഓഫ് ആർട്ട് ട്രഷറർ കെ. പി. പ്രമോദ്, അധ്യാപകൻ രാജേഷ് കുമാർ. കെ എന്നിവർ സംബന്ധിച്ചു
From picture to film; All students of Manjadi Kerala School of Arts will be part of the International Film Festival