(www.thalasserynews.in)കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശ്ശൂര്‍ ജില്ലകളില്‍ പ്രവര്‍ത്തിക്കുന്ന 23 ഗവ. ഐ.ടി.ഐകളില്‍ 2025-26 അധ്യയന വര്‍ഷത്തില്‍ നിശ്ചിത കാലയളവില്‍ എംപ്ലോയബിലിറ്റി സ്‌കില്‍സ് വിഷയം പഠിപ്പിക്കുന്നതിന് ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരെ നിയമിക്കുന്നു.
ഉദ്യോഗാര്‍ഥികള്‍ ബയോഡാറ്റയും യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനലും പകര്‍പ്പും സഹിതം ഒക്ടോബര്‍ 14 ന് രാവിലെ 10 മണിക്ക് കോഴിക്കോട് എലത്തൂര്‍ ഗവ. ഐ.ടി.ഐയില്‍ അഭിമുഖത്തിന് എത്തണം. ഫോണ്‍: 0495 2461898, 0495 2371451
Appointment of Guest Instructors in 23 Govt. ITIs; Interview on 14th