തലശേരി:(www.thalasserynews.in)സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ നേതൃത്വത്തില്‍ ഒക്ടോബര്‍ 16 മുതല്‍ 19 വരെ തലശ്ശേരിയില്‍ സംഘടിപ്പിക്കുന്ന ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിന്റെ പ്രചാരണാർത്ഥമാണ് ടൂറിങ്ങ് ടാക്കീസ് നടത്തുന്നത്.
പ്രദർശന ഉദ്ഘാടനവും പ്രചരണ ലോഗോ പ്രകാശനവും തലശ്ശേരി കടൽപ്പാലത്തിന് സമീപം തലശ്ശേരി നഗരസഭ ചെയർപേഴ്സൺ കെ.എം. ജമുനാറാണി ടീച്ചർ നിർവ്വഹിച്ചു. ചാർലി ചാപ്ലിന്റെ ഈസി സ്ട്രീറ്റ് ചലച്ചിത്രവും പ്രദർശിപ്പിച്ചു.
ചലച്ചിത്ര അക്കാദമി ജനറല്‍ കൗണ്‍സില്‍ അംഗം പ്രദീപ് ചൊക്ലി അധ്യക്ഷനായി. തലശ്ശേരി നഗരസഭ ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ പി.സി. അബ്ദുൾ കിലാബ്,ജിത്തു കോളയാട്,തലശ്ശേരി ഡെസ്റ്റിനേഷൻ മാനേജ്മെന്റ് കൗൺസിൽ മാനേജർ ജിഷ്ണു ഹരിദാസൻ തുടങ്ങിയവർ പ്രസംഗിച്ചു
International Film Festival; Touring Talkies begins in Thalassery