ക്യാൻസർ രോഗികൾക്ക് കെ എസ് ആർ ടി സി ബസുകളിൽ സമ്പൂർണ സൗജന്യ യാത്ര ; 'നിയമസഭയിൽ ഗതാഗത മന്ത്രിയുടെ വമ്പൻ പ്രഖ്യാപനം

ക്യാൻസർ രോഗികൾക്ക് കെ എസ് ആർ ടി സി ബസുകളിൽ സമ്പൂർണ സൗജന്യ യാത്ര ;  'നിയമസഭയിൽ ഗതാഗത മന്ത്രിയുടെ വമ്പൻ പ്രഖ്യാപനം
Oct 9, 2025 01:23 PM | By Rajina Sandeep

(www.thalasserynews.in)ക്യാൻസർ രോഗികൾക്ക് കെ എസ് ആ‌ർ ടി സി ബസുകളിൽ സമ്പൂർണ സൗജന്യ യാത്ര പ്രഖ്യാപിച്ച് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ. നിയമസഭയിലാണ് മന്ത്രി ഈ പ്രഖ്യാപനം നടത്തിയത്. സൂപ്പർഫാസ്റ്റ് മുതൽ താഴോട്ടുള്ള എല്ലാ കെ എസ് ആ‌ർ ടി സി ബസുകളിലും ക്യാൻസർ രോഗികൾക്ക് സമ്പൂർണ സൗജന്യ യാത്ര അനുവദിക്കുമെന്ന് ഗണേഷ് കുമാർ വ്യക്തമാക്കി. സ്വകാര്യ ആശുപത്രികളിൽ ചികിത്സക്ക് എത്തുന്നവർക്കും യാത്ര സൗജന്യമായിരിക്കും.

കെ എസ് ആർ ടി സി ഡയറക്ടർ ബോർഡ് ഇന്ന് തന്നെ തീരുമാനം എടുത്തു പ്രഖ്യാപനം നടത്തുമെന്നും മന്ത്രി വിവരിച്ചു. സഭയിലെ പ്രഖ്യാപനത്തിനിടെ ബഹളമുണ്ടാക്കിയ പ്രതിപക്ഷത്തെ മന്ത്രി രൂക്ഷമായി വിമർശിച്ചു. പ്രതിപക്ഷത്തിന് ഇത് വലിയ കാര്യമായിരിക്കില്ല. പ്രഖ്യാപനം നടത്തിയപ്പോൾ പ്രതിപക്ഷം പറയുന്നത് ഷെയിം ഷെയിം എന്നാണ്. പ്രതിപക്ഷത്തിന് ഇത് ഷെയിം ആയിരിക്കും. പക്ഷേ രോഗികളെ സംബന്ധിച്ചടുത്തോളം വലിയ കാര്യമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Completely free travel on KSRTC buses for cancer patients; 'Transport Minister's big announcement in the Legislative Assembly'

Next TV

Related Stories
ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റ് ;  തലശേരിയിൽ ടൂറിങ്ങ് ടാക്കീസിന് തുടക്കമായി

Oct 9, 2025 02:15 PM

ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റ് ; തലശേരിയിൽ ടൂറിങ്ങ് ടാക്കീസിന് തുടക്കമായി

ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റ് ; തലശേരിയിൽ ടൂറിങ്ങ് ടാക്കീസിന്...

Read More >>
സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടർന്നേക്കും

Oct 9, 2025 11:24 AM

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടർന്നേക്കും

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ...

Read More >>
23 ഗവ. ഐടിഐകളിൽ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം ; അഭിമുഖം 14 ന്

Oct 8, 2025 11:32 AM

23 ഗവ. ഐടിഐകളിൽ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം ; അഭിമുഖം 14 ന്

23 ഗവ. ഐടിഐകളിൽ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം...

Read More >>
കണ്ണൂരിൽ 10ന് മിനി ജോബ് ഫെയർ ; വിവിധ തസ്തികകളിൽ ഒഴിവ്

Oct 8, 2025 10:16 AM

കണ്ണൂരിൽ 10ന് മിനി ജോബ് ഫെയർ ; വിവിധ തസ്തികകളിൽ ഒഴിവ്

കണ്ണൂരിൽ 10ന് മിനി ജോബ് ഫെയർ ; വിവിധ തസ്തികകളിൽ...

Read More >>
നനഞ്ഞ ചാക്കിട്ടാൽ കരിങ്കൽ ചീള് തെറിക്കില്ല ; ആധുനിക ടെക്നിക്കിൽ  'ഞെട്ടി' തലശേരിയിലെ  വ്യാപാരികൾ

Oct 7, 2025 08:44 PM

നനഞ്ഞ ചാക്കിട്ടാൽ കരിങ്കൽ ചീള് തെറിക്കില്ല ; ആധുനിക ടെക്നിക്കിൽ 'ഞെട്ടി' തലശേരിയിലെ വ്യാപാരികൾ

നനഞ്ഞ ചാക്കിട്ടാൽ കരിങ്കൽ ചീള് തെറിക്കില്ല ; ആധുനിക ടെക്നിക്കിൽ 'ഞെട്ടി' തലശേരിയിലെ ...

Read More >>
Top Stories

News Roundup

GCC News

//Truevisionall