തലശേരി:(www.thalasserynews.in)തലശേരിയിൽ കരിങ്കൽ ചീളു തെറിച്ച് വ്യാപാര സ്ഥാപനങ്ങൾക്കുണ്ടാകുന്ന നാശനഷ്ടം ഒറ്റ 'ടെക്നിക്കിൽ' പരിഹരിച്ചു. ലോഗൻസ് റോഡ് നിർമ്മാണത്തിൻ്റെ ഭാഗമായി മണവാട്ടി ജംഗ്ഷനിൽ ബാക്കി വന്ന ഭാഗം ടാറിംഗ് നടത്താതെ ഒഴിച്ചിട്ടതാണ് വ്യാപാരികൾക്ക് ദുരിതമായത്.
തിങ്കളാഴ്ച വൈകീട്ട് കരിങ്കൽ ചീള് തെറിച്ച് ഡ്രസ് സ്റ്റോർ എന്ന വ്യാപാര സ്ഥാപനത്തിൻ്റെ ചില്ല് തകരുകയും, ജീവനക്കാർ 2 മണിക്കൂറോളം സ്ഥാപനത്തിൽ കുടുങ്ങുകയും ചെയ്തിരുന്നു.


ഫയർഫോഴ്സെത്തിയാണ് ജീവനക്കാരെ രക്ഷിച്ചത്. സംഭവത്തിൽ വ്യാപാരികൾ ഒന്നടങ്കം പ്രതിഷേധവുമായി രംഗത്തെത്തിയതോടെയാണ് ഇന്ന് ഉച്ചയോടെ പണിക്കാരെത്തി ചാക്ക് നനച്ച് റോഡിലിട്ട് മടങ്ങിയത്. വൈകുന്നേരത്തോടെ ചാക്കുണങ്ങി വീണ്ടും വാഹനങ്ങൾ പോകുമ്പോൾ കല്ലേറ് തുടങ്ങുകയും, ഡ്രസ് സ്റ്റോറിൻ്റെ ഗ്ലാസിന് കേടുപാടുണ്ടാകുകയും ചെയ്തു.
Wet sacks won't break granite; Thalassery traders 'shocked' by modern technology