ആധാര്‍ സേവനങ്ങള്‍ക്ക് ഇനി ഔദ്യോഗിക ചിഹ്നം

ആധാര്‍ സേവനങ്ങള്‍ക്ക് ഇനി ഔദ്യോഗിക ചിഹ്നം
Jan 9, 2026 11:44 AM | By Rajina Sandeep

(www.thalasserynews.in)ആധാര്‍ സേവനങ്ങളുടെ പ്രചാരണാര്‍ത്ഥം യുണിക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ ദേശീയ തലത്തില്‍ സംഘടിപ്പിച്ച മത്സരത്തില്‍ ഒന്നാം സ്ഥാനം മലയാളിക്ക്.

തൃശൂരില്‍ നിന്നുള്ള അരുണ്‍ ഗോകുലാണ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നടന്ന യുഐഡിഎഐ ചടങ്ങില്‍ ചെയര്‍മാന്‍ നീലകണ്ഠ മിശ്ര ചിഹ്നം ഔദ്യോഗികമായി അനാവരണം ചെയ്തു.

വിജയികളെ അഭിനന്ദിക്കുകയും ജനങ്ങള്‍ക്ക് ആധാര്‍ സേവനങ്ങളെ കുറിച്ചുള്ള ആശയവിനിമയം കൂടുതല്‍ ലളിതമാക്കുന്നതിനായുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ചിഹ്നത്തിന്റെ പ്രകാശനമെന്നും അദ്ദേഹം ചടങ്ങില്‍ പറഞ്ഞു.

ദേശീയതലത്തില്‍ സംഘടിപ്പിച്ച മത്സരത്തില്‍ ധാരാളമാളുകളുടെ പങ്കാളിത്തം ഉറപ്പുവരുത്തിയതോടെ ആധാറിന്റെ പ്രധാനതത്വം യുഐഡിഐ വീണ്ടും ഊട്ടിയുറപ്പിച്ചെന്ന് സിഇഒ ഭുവ്‌നേഷ് കുമാര്‍ പറഞ്ഞു. ആധാര്‍ ജനങ്ങളുമായി എത്രത്തോളം ആഴത്തില്‍ ബന്ധപ്പെട്ടിരിക്കുന്നുവെന്നതിന്റെ കൂടുതല്‍ തെളിവാണ് മത്സരത്തിന് ലഭിച്ച വന്‍ സ്വീകാര്യതയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അരുണ്‍ ഗോകുല്‍ രൂപകല്‍പന ചെയ്ത ഉദയ് മാസ്‌കോട്ട് ആധാറിന്റെ പുതിയ ഔദ്യോഗിക ചിഹ്നമായി യുഐഡിഎഐ പ്രഖ്യാപിച്ചു. ആധാറുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ലളിതമായി മനസിലാക്കാന്‍ ജനങ്ങളെ സഹായിക്കും. ആധാറുമായി ബന്ധപ്പെട്ട അപ്‌ഡേറ്റുകള്‍, വെരിഫിക്കേഷനുകള്‍, വിവരങ്ങള്‍ പങ്കുവെക്കല്‍, സാങ്കേതിക വിദ്യകള്‍, സുരക്ഷിതമായ ഉപയോഗം തുടങ്ങി ആധാര്‍ സേവനങ്ങളെ കുറിച്ചുള്ള ആശയവിനിമയത്തിനായി ഗോകുല്‍ തയ്യറാക്കിയ ചിഹ്നം യുഐഡിഎഐ ഉപയോഗപ്പെടുത്തും.

Aadhaar services now have an official logo

Next TV

Related Stories
22ന് സിനിമ കാണാൻ പറ്റില്ല ;  സംഘടനകളുടെ പണിമുടക്കിനെ തുടർന്ന്  തിയേറ്ററുകള്‍ അടച്ചിടും

Jan 10, 2026 10:40 AM

22ന് സിനിമ കാണാൻ പറ്റില്ല ; സംഘടനകളുടെ പണിമുടക്കിനെ തുടർന്ന് തിയേറ്ററുകള്‍ അടച്ചിടും

22ന് സിനിമ കാണാൻ പറ്റില്ല ; സംഘടനകളുടെ പണിമുടക്കിനെ തുടർന്ന് തിയേറ്ററുകള്‍...

Read More >>
ടിക്കറ്റ് വരുമാനത്തിൽ ഉയർന്ന പ്രതിദിന കലക്ഷനുമായി വീണ്ടും കണ്ണൂർ കെഎസ്ആർടിസി

Jan 9, 2026 11:54 AM

ടിക്കറ്റ് വരുമാനത്തിൽ ഉയർന്ന പ്രതിദിന കലക്ഷനുമായി വീണ്ടും കണ്ണൂർ കെഎസ്ആർടിസി

ടിക്കറ്റ് വരുമാനത്തിൽ ഉയർന്ന പ്രതിദിന കലക്ഷനുമായി വീണ്ടും കണ്ണൂർ...

Read More >>
വയനാട്  ഉത്സവത്തിനിടെ ആന ഇടഞ്ഞു ; രണ്ട് പാപ്പാന്മാർക്ക് പരിക്ക്, ഒഴിവായത് വൻ അപകടം

Jan 8, 2026 10:41 PM

വയനാട് ഉത്സവത്തിനിടെ ആന ഇടഞ്ഞു ; രണ്ട് പാപ്പാന്മാർക്ക് പരിക്ക്, ഒഴിവായത് വൻ അപകടം

വയനാട് ഉത്സവത്തിനിടെ ആന ഇടഞ്ഞു ; രണ്ട് പാപ്പാന്മാർക്ക് പരിക്ക്, ഒഴിവായത് വൻ അപകടം...

Read More >>
തലശേരിയിലെ സി പി എം നേതാവ് ലതേഷ് വധം ; ബി ജെ പി ആർ എസ് എസ് പ്രവർത്തകരായ  പ്രതികൾക്ക് ജീവപര്യന്തം കഠിന തടവ്

Jan 8, 2026 02:19 PM

തലശേരിയിലെ സി പി എം നേതാവ് ലതേഷ് വധം ; ബി ജെ പി ആർ എസ് എസ് പ്രവർത്തകരായ പ്രതികൾക്ക് ജീവപര്യന്തം കഠിന തടവ്

തലശേരിയിലെ സി പി എം നേതാവ് ലതേഷ് വധം ; ബി ജെ പി ആർ എസ് എസ് പ്രവർത്തകരായ പ്രതികൾക്ക് ജീവപര്യന്തം കഠിന...

Read More >>
തലശ്ശേരി കോടതിക്ക് ബോംബ് ഭീഷണി

Jan 8, 2026 02:03 PM

തലശ്ശേരി കോടതിക്ക് ബോംബ് ഭീഷണി

തലശ്ശേരി കോടതിക്ക് ബോംബ്...

Read More >>
തലശേരിയിലെ സി പി എം നേതാവ് ലതേഷ് വധം ; ഒന്നു മുതൽ 7 വരെ പ്രതികൾ കുറ്റക്കാർ, ശിക്ഷ ഒരു മണിക്ക്

Jan 8, 2026 12:20 PM

തലശേരിയിലെ സി പി എം നേതാവ് ലതേഷ് വധം ; ഒന്നു മുതൽ 7 വരെ പ്രതികൾ കുറ്റക്കാർ, ശിക്ഷ ഒരു മണിക്ക്

തലശേരിയിലെ സി പി എം നേതാവ് ലതേഷ് വധം ; ഒന്നു മുതൽ 7 വരെ പ്രതികൾ കുറ്റക്കാർ, ശിക്ഷ ഒരു...

Read More >>
Top Stories