കണ്ണൂർ: (www.thalasserynews.in)കണ്ണൂർ പൈതൃകോത്സവത്തിൻ്റെ സമാപന സമ്മേളനം കണ്ണൂർ ടൗൺ സ്‌ക്വയറിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്‌തു. എ കെ ജിയുടെ സ്മൃതി മ്യൂസിയം അടുത്തമാസം നാടിന് സമർപ്പിക്കുമെന്ന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പറഞ്ഞു. പയ്യാമ്പലത്ത് മുരുക്കഞ്ചേരി കേളു സതി മണ്ഡപത്തിൻ്റെ നിർമാണം വേഗത്തിൽ പൂർത്തീകരിക്കും.
സിഎസ്ഐ പള്ളിയോട് ചേർന്നുള്ള സെമിത്തേരിയുടെ പൈതൃക പ്രാധാന്യം പരിഗണിച്ച് അത് സംരക്ഷിക്കാനുള്ള നടപടികളും ആലോചിക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. പൈതൃകോത്സവത്തിൻ്റെ ഭാഗമായി അവതരിപ്പിച്ച ചരിത്ര പ്രബന്ധങ്ങളുടെ സംഗ്രഹം മേയർ പി ഇന്ദിര പ്രകാശിപ്പിച്ചു. ചരിത്രകാരൻ ഡോ. പി ജെ വിൻസെൻ്റ് മുഖ്യപ്രഭാഷണം നടത്തി.


ഡെപ്യൂട്ടി മേയർ കെ പി താഹിർ അധ്യക്ഷനായി. കേരള സംഗീത നാടക അക്കാദമി ചെയർമാൻ മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ, ശൗര്യചക്ര പി വി മനേഷ് എന്നിവർ മുഖ്യാതിഥികളായി. മ്യൂസിയം, മൃഗശാല വകുപ്പ് ഡയറക്ടർ മഞ്ജുളാദേവി, മ്യൂസിയം വകുപ്പ് സൂപ്രണ്ട് പി എസ് പ്രിയരാജൻ എന്നിവർ സംസാരിച്ചു. തുടർന്ന് മട്ടന്നൂർ ശങ്കരൻകുട്ടി മാരാരും പ്രകാശ് ഉള്ളേരിയും ചേർന്ന് അവതരിപ്പിച്ച 'ദ്വയ-രാഗതാള വിസ്‌മയവും അരങ്ങേറി.
Kannur Heritage Festival concludes



.gif)









































