പുതിയ ട്രെയിൻ സ്റ്റോപ്പേജ് പട്ടികയിൽ തലശ്ശേരിയില്ല ; പ്രതിഷേധം ശക്തം

പുതിയ ട്രെയിൻ സ്റ്റോപ്പേജ് പട്ടികയിൽ തലശ്ശേരിയില്ല ;    പ്രതിഷേധം ശക്തം
Jan 12, 2026 08:51 PM | By Rajina Sandeep

(www.panoornews.in)വിവിധ ട്രെയിനുകൾക്ക് പല സ്റ്റേഷനുകളിലുമായി 16 ഓളം പുതിയ സ്റ്റോപ്പ് അനുവദിച്ച റെയിൽവേ, മുഴുവൻ ട്രെയിനുകളും നിർത്താൻ യോഗ്യതയുള്ളതും എന്നാൽ ഇരുപത്തിയഞ്ചോളം ട്രെയിനുകൾ നിറുത്താതെ ഓടുന്നതുമായ, പാലക്കാട് ഡിവിഷനിലെ പ്രധാന സ്റ്റേഷനായ തലശ്ശേരിയെ സൗകര്യപൂർവ്വം മറന്നുവെന്ന് തലശ്ശേരി റെയിൽ ആൻഡ് റോഡ് പാസഞ്ചേഴ്സ് ഫോറം ഭാരവാഹികൾ ആരോപിച്ചു.


തലശ്ശേരിയിൽ ലൂപ്പ് ലൈൻ ഉൾപ്പെടെ മാറ്റി സ്ഥാപിച്ച് മുഴുവൻ ട്രെയിനുകൾക്കും സ്റ്റോപ്പ് ഉറപ്പാക്കണം എന്ന മുറവിളി വർഷങ്ങളായി വിവിധ കോണുകളിൽ നിന്നും ഉയരുമ്പോഴും റെയിൽവേയും മറ്റ് ഉത്തരവാദിത്തപ്പെട്ടവരും അനങ്ങാപ്പാറ നയം സ്വീകരിക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും അവർ പ്രസ്താവിച്ചു.


തൊട്ടടുത്ത വടകര സ്റ്റേഷനിൽ മൂന്നോളം ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിച്ചപ്പോഴും മണ്ഡലത്തിലെ പ്രധാന സ്റ്റേഷനായ തലശ്ശേരി പൂർണ്ണമായും അവഗണിക്കപ്പെട്ടത് ബന്ധപ്പെട്ടവരുടെ ഭാഗത്ത് നിന്നുള്ള വൻ വീഴ്ച്ചയാണെന്നും ഇത് തിരുത്തി അടിയന്തരമായി തന്നെ കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിപ്പിക്കാനും, സ്റ്റേഷനിലെ കൂടുതൽ വികസന പ്രവർത്തനങ്ങൾ യാഥാർത്ഥ്യമാക്കാനും ആവശ്യമായ നടപടികൾ യുദ്ധകാലാടിസ്ഥാനത്തിൽ സ്വീകരിക്കണമെന്നും തലശ്ശേരി റെയിൽ &റോഡ് പാസഞ്ചേഴ്സ് ഫോറം അഭ്യർത്ഥിച്ചു

Thalassery not included in new train stoppage list; protests strong

Next TV

Related Stories
ടി പി വധക്കേസ് പ്രതിക്ക് വീണ്ടും പരോൾ

Jan 12, 2026 12:17 PM

ടി പി വധക്കേസ് പ്രതിക്ക് വീണ്ടും പരോൾ

ടി പി വധക്കേസ് പ്രതിക്ക് വീണ്ടും...

Read More >>
പുതിയ റേഷൻ കാർഡുകള്‍ക്കായി ജനുവരി 15 മുതല്‍ 30 വരെ  അപേക്ഷിക്കാം

Jan 12, 2026 11:47 AM

പുതിയ റേഷൻ കാർഡുകള്‍ക്കായി ജനുവരി 15 മുതല്‍ 30 വരെ അപേക്ഷിക്കാം

പുതിയ റേഷൻ കാർഡുകള്‍ക്കായി ജനുവരി 15 മുതല്‍ 30 വരെ അപേക്ഷിക്കാം...

Read More >>
രാധാകൃഷ്ണൻ മാസ്റ്ററുടെ വേർപാട് ;  മയ്യഴിക്ക് നഷ്ടമായത് മികച്ച സംഘാടകനെ

Jan 12, 2026 10:56 AM

രാധാകൃഷ്ണൻ മാസ്റ്ററുടെ വേർപാട് ; മയ്യഴിക്ക് നഷ്ടമായത് മികച്ച സംഘാടകനെ

രാധാകൃഷ്ണൻ മാസ്റ്ററുടെ വേർപാട് ; മയ്യഴിക്ക് നഷ്ടമായത് മികച്ച സംഘാടകനെ...

Read More >>
22ന് സിനിമ കാണാൻ പറ്റില്ല ;  സംഘടനകളുടെ പണിമുടക്കിനെ തുടർന്ന്  തിയേറ്ററുകള്‍ അടച്ചിടും

Jan 10, 2026 10:40 AM

22ന് സിനിമ കാണാൻ പറ്റില്ല ; സംഘടനകളുടെ പണിമുടക്കിനെ തുടർന്ന് തിയേറ്ററുകള്‍ അടച്ചിടും

22ന് സിനിമ കാണാൻ പറ്റില്ല ; സംഘടനകളുടെ പണിമുടക്കിനെ തുടർന്ന് തിയേറ്ററുകള്‍...

Read More >>
ടിക്കറ്റ് വരുമാനത്തിൽ ഉയർന്ന പ്രതിദിന കലക്ഷനുമായി വീണ്ടും കണ്ണൂർ കെഎസ്ആർടിസി

Jan 9, 2026 11:54 AM

ടിക്കറ്റ് വരുമാനത്തിൽ ഉയർന്ന പ്രതിദിന കലക്ഷനുമായി വീണ്ടും കണ്ണൂർ കെഎസ്ആർടിസി

ടിക്കറ്റ് വരുമാനത്തിൽ ഉയർന്ന പ്രതിദിന കലക്ഷനുമായി വീണ്ടും കണ്ണൂർ...

Read More >>
ആധാര്‍ സേവനങ്ങള്‍ക്ക് ഇനി ഔദ്യോഗിക ചിഹ്നം

Jan 9, 2026 11:44 AM

ആധാര്‍ സേവനങ്ങള്‍ക്ക് ഇനി ഔദ്യോഗിക ചിഹ്നം

ആധാര്‍ സേവനങ്ങള്‍ക്ക് ഇനി ഔദ്യോഗിക...

Read More >>
Top Stories










News Roundup