പുതിയ റേഷൻ കാർഡുകള്‍ക്കായി ജനുവരി 15 മുതല്‍ 30 വരെ അപേക്ഷിക്കാം

പുതിയ റേഷൻ കാർഡുകള്‍ക്കായി ജനുവരി 15 മുതല്‍ 30 വരെ  അപേക്ഷിക്കാം
Jan 12, 2026 11:47 AM | By Rajina Sandeep

(www.thalasserynews.in)പുതിയ റേഷൻ കാർഡുകള്‍ക്കായി ജനുവരി 15 മുതല്‍ 30 വരെ അപേക്ഷിക്കാമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജിആർ അനില്‍.

ജനുവരി മാസത്തോടു കൂടി കേരളത്തില്‍ അർഹനായ ഒരാള്‍ പോലും റേഷൻ കാർഡില്ലാത്ത അവസ്ഥ ഉണ്ടാകരുത് എന്ന ലക്ഷ്യത്തിലേക്കാണ് സർക്കാർ നീങ്ങുന്നത്. അർഹരായ എല്ലാ കുടുംബങ്ങള്‍ക്കും റേഷൻ കാർഡ് ലഭ്യമാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു.

കേരളത്തില്‍ എല്ലാ കുടുംബങ്ങള്‍ക്കും ഭക്ഷ്യധാന്യങ്ങള്‍ ഉറപ്പാക്കാൻ പൊതുവിതരണ സംവിധാനം ശക്തമായി മുന്നോട്ട് കൊണ്ടുപോകേണ്ടതുണ്ടെന്ന് മന്ത്രി പറഞ്ഞു. 7,000 കുടുംബങ്ങള്‍ക്കുള്ള അന്ത്യോദയ അന്നയോജന റേഷൻ കാർഡുകളുടെ സംസ്ഥാനതല വിതരണോദ്ഘാടനം തിരുവനന്തപുരത്ത് ആശാൻ സ്മാരക ഹാളില്‍ നിർവ്വഹിച്ച്‌ സംസാരിക്കുകയായിരുന്നു മന്ത്രി.


നിലവിലെ സർക്കാരിന്റെ കാലയളവില്‍ ഇതുവരെ 5,53,858 പിങ്ക് കാർഡുകളും 58,487 എഎ വൈ (മഞ്ഞ) കാർഡുകളും വിതരണം ചെയ്യാൻ സാധിച്ചു. ആകെ 6,38,445 അർഹരായ കുടുംബങ്ങള്‍ക്കാണ് മുൻഗണനാ കാർഡുകള്‍ നല്‍കിയത്. കഴിഞ്ഞ അഞ്ച് വർഷത്തിനിടയില്‍ 11 ലക്ഷത്തിലധികം കാർഡുകള്‍ പുതുതായി നല്‍കുകയോ തരം മാറ്റം വരുത്തുകയോ ചെയ്തിട്ടുണ്ട്. അനർഹമായി മുൻഗണനാ കാർഡുകള്‍ കൈവശം വെച്ചിരുന്ന 1,72,000 പേർ അത് സ്വമേധയാ തിരികെ നല്‍കിയതായും മന്ത്രി ജിആർ അനില്‍ പറഞ്ഞു.


പൊതുവിതരണ വകുപ്പിന്റെ ഓണ്‍ലൈൻ സേവനങ്ങള്‍ വഴി ലഭിച്ച അപേക്ഷകളില്‍ മികച്ച രീതിയില്‍ പരിഹരിക്കാൻ കഴിഞ്ഞിട്ടുണ്ട്. ആകെ ലഭിച്ച 1,05,00,000 അപേക്ഷകളില്‍ 99.71 ശതമാനവും (1,04,82,925 അപേക്ഷകള്‍) പരിഹരിക്കപ്പെട്ടു. നിലവില്‍ കണ്ടെത്തിയ 40,000 പിങ്ക് കാർഡുകളുടെ വിതരണം വരും ദിവസങ്ങളില്‍ നടക്കും.

From January 15 to 30 for new ration cards

Next TV

Related Stories
ടി പി വധക്കേസ് പ്രതിക്ക് വീണ്ടും പരോൾ

Jan 12, 2026 12:17 PM

ടി പി വധക്കേസ് പ്രതിക്ക് വീണ്ടും പരോൾ

ടി പി വധക്കേസ് പ്രതിക്ക് വീണ്ടും...

Read More >>
രാധാകൃഷ്ണൻ മാസ്റ്ററുടെ വേർപാട് ;  മയ്യഴിക്ക് നഷ്ടമായത് മികച്ച സംഘാടകനെ

Jan 12, 2026 10:56 AM

രാധാകൃഷ്ണൻ മാസ്റ്ററുടെ വേർപാട് ; മയ്യഴിക്ക് നഷ്ടമായത് മികച്ച സംഘാടകനെ

രാധാകൃഷ്ണൻ മാസ്റ്ററുടെ വേർപാട് ; മയ്യഴിക്ക് നഷ്ടമായത് മികച്ച സംഘാടകനെ...

Read More >>
22ന് സിനിമ കാണാൻ പറ്റില്ല ;  സംഘടനകളുടെ പണിമുടക്കിനെ തുടർന്ന്  തിയേറ്ററുകള്‍ അടച്ചിടും

Jan 10, 2026 10:40 AM

22ന് സിനിമ കാണാൻ പറ്റില്ല ; സംഘടനകളുടെ പണിമുടക്കിനെ തുടർന്ന് തിയേറ്ററുകള്‍ അടച്ചിടും

22ന് സിനിമ കാണാൻ പറ്റില്ല ; സംഘടനകളുടെ പണിമുടക്കിനെ തുടർന്ന് തിയേറ്ററുകള്‍...

Read More >>
ടിക്കറ്റ് വരുമാനത്തിൽ ഉയർന്ന പ്രതിദിന കലക്ഷനുമായി വീണ്ടും കണ്ണൂർ കെഎസ്ആർടിസി

Jan 9, 2026 11:54 AM

ടിക്കറ്റ് വരുമാനത്തിൽ ഉയർന്ന പ്രതിദിന കലക്ഷനുമായി വീണ്ടും കണ്ണൂർ കെഎസ്ആർടിസി

ടിക്കറ്റ് വരുമാനത്തിൽ ഉയർന്ന പ്രതിദിന കലക്ഷനുമായി വീണ്ടും കണ്ണൂർ...

Read More >>
ആധാര്‍ സേവനങ്ങള്‍ക്ക് ഇനി ഔദ്യോഗിക ചിഹ്നം

Jan 9, 2026 11:44 AM

ആധാര്‍ സേവനങ്ങള്‍ക്ക് ഇനി ഔദ്യോഗിക ചിഹ്നം

ആധാര്‍ സേവനങ്ങള്‍ക്ക് ഇനി ഔദ്യോഗിക...

Read More >>
വയനാട്  ഉത്സവത്തിനിടെ ആന ഇടഞ്ഞു ; രണ്ട് പാപ്പാന്മാർക്ക് പരിക്ക്, ഒഴിവായത് വൻ അപകടം

Jan 8, 2026 10:41 PM

വയനാട് ഉത്സവത്തിനിടെ ആന ഇടഞ്ഞു ; രണ്ട് പാപ്പാന്മാർക്ക് പരിക്ക്, ഒഴിവായത് വൻ അപകടം

വയനാട് ഉത്സവത്തിനിടെ ആന ഇടഞ്ഞു ; രണ്ട് പാപ്പാന്മാർക്ക് പരിക്ക്, ഒഴിവായത് വൻ അപകടം...

Read More >>
Top Stories