തലശ്ശേരി കുയ്യാലിയിൽ വൻ കഞ്ചാവ് വേട്ട ; 5 കിലോഗ്രാം കഞ്ചാവുമായി യുവാവ് എക്സൈസിൻ്റെ പിടിയിൽ

തലശ്ശേരി കുയ്യാലിയിൽ വൻ കഞ്ചാവ് വേട്ട ; 5 കിലോഗ്രാം കഞ്ചാവുമായി    യുവാവ്    എക്സൈസിൻ്റെ പിടിയിൽ
Jan 13, 2026 12:23 PM | By Rajina Sandeep

തലശ്ശേരി:(www.thalasserynews.in)തലശ്ശേരി എക്സൈസ് ഇൻസ്പെക്ടർ സുബിൻരാജിൻ്റെ നേതൃത്വത്തിലാണ് പശ്ചിമ ബംഗാൾ സ്വദേശി രാജീബ് ദാ (33)സിനെ കഞ്ചാവുമായി കുയ്യാലി റെയിൽവേ ഗേറ്റ് പരിസരത്ത് വച്ച് അറസ്റ്റിലായത്.

എക്സൈസ്കമ്മീഷണർ സക്വാഡംഗങ്ങളായ ജലീഷ് പി ,ബിനീഷ് കെ എന്നിവർക്ക് ലഭിച്ച വിവരത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

ലഹരി വിൽപ്പനക്കായി ഇതര സംസ്ഥാന തൊഴിലാളി ക്യാമ്പുകളിൽ ചെറു പൊതികളാക്കി കഞ്ചാവ് കച്ചവടം നടത്തുന്നതാണ് ഇയാളുടെ രീതി.

തലശ്ശേരി ഭാഗത്ത് കഞ്ചാവ് വ്യാപകമായി വിൽപ്പന ചെയ്യുന്ന ഇയാളെ കമ്മീഷണർ സ്ക്വാഡ് രഹസ്യ നിരീക്ഷണം നടത്തി വരികയായിരുന്നു. ഇതിനിടെയാണ് എക്സൈസിൻ്റെ വലയിൽ അകപ്പെട്ടത് .

ലഹരി കടത്ത് നിരിക്ഷിക്കുന്നതിനായി കേരള ആൻ്റി ടെററിസ്റ്റ് സ്ക്വാഡ് , കേരള എക്സൈസിൻ്റെ സൈബർ വിംഗിൻ്റെയും സഹായവും ലഭിച്ചിരുന്നു .

ലഹരി മരുന്നുകൾ ഇതര സംസ്ഥാന തൊഴിലാളികൾ വഴി വ്യാപകമായി എത്തിച്ച് ഉപയോഗവും , കച്ചവടവും വ്യാപകമായതിനാൽ കർശന പരിശോധനയാണ് എക്സൈസ് നടത്തി വരുന്നത് .

തലശ്ശേരി റേഞ്ചിലെ അസി:എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) ഷിബു കെ.സി, പ്രിവൻ്റീവ് ഓഫീസർ (ഗ്രേഡ്) എം കെ സുമേഷ് , പ്രിവൻ്റീവ് ഓഫീസർ (ഗ്രേഡ് )ഡ്രൈവർ എം സുരാജ് , വനിത സിവിൽ എക്സൈസ് ഓഫീസർ കെ ശില്പ , കമ്മീഷണർ സ്ക്വാഡ് അംഗങ്ങളായ പി ജലീഷ് ,കെ ബിനീഷ് , എം കെ പ്രസന്ന , സിവിൽ എക്സൈസ് ഓഫീസർ വി അഖിൽ, എക്സൈസ് സൈബർ സെല്ലിലെ സനലേഷ് ടി , സുഹീഷ് എന്നിവർ കേസ് കണ്ടെടുത്ത പാർട്ടിയിൽ ഉണ്ടായിരുന്നു.


പ്രതിയെ തലശ്ശേരി JFCM കോടതിയിൽ ഹാജരാക്കും . തുടർ നടപടികൾ വടകര NDPS കോടതിയിൽ നടക്കും.

Huge cannabis bust in Thalassery Kuyyali; Youth arrested by Excise with 5 kg of cannabis

Next TV

Related Stories
പുതിയ ട്രെയിൻ സ്റ്റോപ്പേജ് പട്ടികയിൽ തലശ്ശേരിയില്ല ;    പ്രതിഷേധം ശക്തം

Jan 12, 2026 08:51 PM

പുതിയ ട്രെയിൻ സ്റ്റോപ്പേജ് പട്ടികയിൽ തലശ്ശേരിയില്ല ; പ്രതിഷേധം ശക്തം

പുതിയ ട്രെയിൻ സ്റ്റോപ്പേജ് പട്ടികയിൽ തലശ്ശേരിയില്ല ; പ്രതിഷേധം...

Read More >>
ടി പി വധക്കേസ് പ്രതിക്ക് വീണ്ടും പരോൾ

Jan 12, 2026 12:17 PM

ടി പി വധക്കേസ് പ്രതിക്ക് വീണ്ടും പരോൾ

ടി പി വധക്കേസ് പ്രതിക്ക് വീണ്ടും...

Read More >>
പുതിയ റേഷൻ കാർഡുകള്‍ക്കായി ജനുവരി 15 മുതല്‍ 30 വരെ  അപേക്ഷിക്കാം

Jan 12, 2026 11:47 AM

പുതിയ റേഷൻ കാർഡുകള്‍ക്കായി ജനുവരി 15 മുതല്‍ 30 വരെ അപേക്ഷിക്കാം

പുതിയ റേഷൻ കാർഡുകള്‍ക്കായി ജനുവരി 15 മുതല്‍ 30 വരെ അപേക്ഷിക്കാം...

Read More >>
രാധാകൃഷ്ണൻ മാസ്റ്ററുടെ വേർപാട് ;  മയ്യഴിക്ക് നഷ്ടമായത് മികച്ച സംഘാടകനെ

Jan 12, 2026 10:56 AM

രാധാകൃഷ്ണൻ മാസ്റ്ററുടെ വേർപാട് ; മയ്യഴിക്ക് നഷ്ടമായത് മികച്ച സംഘാടകനെ

രാധാകൃഷ്ണൻ മാസ്റ്ററുടെ വേർപാട് ; മയ്യഴിക്ക് നഷ്ടമായത് മികച്ച സംഘാടകനെ...

Read More >>
22ന് സിനിമ കാണാൻ പറ്റില്ല ;  സംഘടനകളുടെ പണിമുടക്കിനെ തുടർന്ന്  തിയേറ്ററുകള്‍ അടച്ചിടും

Jan 10, 2026 10:40 AM

22ന് സിനിമ കാണാൻ പറ്റില്ല ; സംഘടനകളുടെ പണിമുടക്കിനെ തുടർന്ന് തിയേറ്ററുകള്‍ അടച്ചിടും

22ന് സിനിമ കാണാൻ പറ്റില്ല ; സംഘടനകളുടെ പണിമുടക്കിനെ തുടർന്ന് തിയേറ്ററുകള്‍...

Read More >>
ടിക്കറ്റ് വരുമാനത്തിൽ ഉയർന്ന പ്രതിദിന കലക്ഷനുമായി വീണ്ടും കണ്ണൂർ കെഎസ്ആർടിസി

Jan 9, 2026 11:54 AM

ടിക്കറ്റ് വരുമാനത്തിൽ ഉയർന്ന പ്രതിദിന കലക്ഷനുമായി വീണ്ടും കണ്ണൂർ കെഎസ്ആർടിസി

ടിക്കറ്റ് വരുമാനത്തിൽ ഉയർന്ന പ്രതിദിന കലക്ഷനുമായി വീണ്ടും കണ്ണൂർ...

Read More >>
Top Stories