വളപട്ടണം: വ്യാജ ഡോക്ടർ മാസങ്ങളായി രോഗികളെ പരിശോധിച്ചുവെന്ന പരാതിയിൽ വളപട്ടണം പോലീസ് കേസെടുത്തു. മലപ്പുറംഅരീക്കോട് ഊർങ്ങാട്ടിരി സ്വദേശി കാലത്തിൽ ഹൗസിൽ ഡോ. ഷമീർ ബാബുവിനെതിരെയാണ് വളപട്ടണം പോലീസ് കേസെടുത്തത്.പാപ്പിനിശ്ശേരി എം എം ആശുപത്രിയിലാണ് 2023 മുതൽ ഇയാൾ പ്രവർത്തിച്ചത്.


ജില്ല മെഡിക്കൽ ഓഫീസർ ആൻ്റ് ആരോഗ്യ വിഭാഗംഅഡീഷണൽ ഹെൽത്ത് സർവ്വീസിലെ ഡോ. പീയൂഷ് എം വളപട്ടണം പോലീസിൽ നൽകിയ പരാതിയിലാണ് കേസെടുത്തത്. എം ബി ബി എസ് സർട്ടിഫിക്കേറ്റ് വ്യാജമായി ഉണ്ടാക്കി ആൾമാറാട്ടം നടത്തി ഡോക്ടറായി ജോലി ചെയ്തുവെന്ന പരാതിയിലാണ് പോലീസ് കേസെടുത്തത്.
Case filed against fake doctor who has been providing treatment in Pappinissery since 2023