(www.thalasserynews.in)കോഴിക്കോട് ബാലുശ്ശേരിയിൽ എംഡിഎംഎയുമായി രണ്ട് പേർ പിടിയിൽ. കോക്കല്ലൂർ സ്വദേശി മൻഷിദ്, കണ്ണൂർ സ്വദേശി മുഹമ്മദ് മുസ്തഫ കമാൽ എന്ന ഷാനൂൺ എന്നിവരാണ് പിടിയിലായത്.
എംഡിഎംഎ വില്പനയ്ക്ക് എത്തിച്ചതാണെന്നാണ് പൊലീസ് പറയുന്നത്. ഇവരിൽനിന്ന് 11.5 ഗ്രാം എംഡിഎംഎയും 7000 രൂപയും കണ്ടെടുത്തു. ഇവർ സഞ്ചരിച്ച കാറും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
Two people, including a Kannur native, arrested with 11.5 grams of MDMA and Rs 7,000 in Balussery, Kozhikode