തലശേരി:(www.thalasserynews.in)ഷാഫി പറമ്പിൽ എംപി അടക്കമുള്ള യുഡിഎഫ് നേതാക്കൾക്ക് നേരെ പേരാമ്പ്രയിൽ നടന്ന പോലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് തലശേരിയിൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി.
നിരവധിയാളുകൾ അണിനിരന്ന പ്രതിഷേധ പ്രകടനത്തിൽ മുഖ്യമന്ത്രിക്കും, പൊലീസിനുമെതിരെ രൂക്ഷ മുദ്രാവാക്യങ്ങളാണ് ഉയർത്തിയത്. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഓഫീസ് പരിസരത്ത് നിന്നും ആരംഭിച്ച പ്രകടനത്തിൽ നേതാക്കളും, സ്ത്രീകളടക്കമുള്ള നിരവധി പ്രവർത്തകർ അണിചേർന്നു. ഡിസിസി ജനറൽ സെക്രട്ടറി എം പി അരവിന്ദാക്ഷൻ, കെ സി രഘുനാഥ് എ. ഷർമ്മിള, ഇ. വിജയകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി
Police atrocities against Shafi Parambil; Congress protests in Thalassery despite rain