തുടരും ; സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരാൻ സാധ്യത.

തുടരും ; സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരാൻ സാധ്യത.
Aug 14, 2025 07:56 PM | By Rajina Sandeep

(www.thalasserynews.in)സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരാൻ സാധ്യത. ബംഗാൾ ഉൾകടലിന് മുകളിൽ രൂപപ്പെട്ട ന്യൂന മർദ്ദം ശക്തിയാർജ്ജിച്ചതോടെ കേരളത്തിൽ മിക്ക ജില്ലകളിലും മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

കേരളത്തിലും വടക്കൻ കേരളത്തിലും മലയോര മേഖലകളിലും കൂടുതൽ മഴ പെയ്യാൻ സാധ്യത. എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ കാസർഗോഡ് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട്. കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തി.

നാളെ എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിലും യെല്ലോ അലേർട്ടാണ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 mm മുതൽ 115.5 mm വരെ മഴ ലഭിക്കുമെന്ന സാഹചര്യമുണ്ടെന്നാണ് പ്രവചനം.

അതേസമയം ഇന്ന് കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഓഗസ്റ്റ് 15 വരെ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനു സാധ്യതയുണ്ടെന്നാണ് പ്രവചനം.

Isolated heavy rains are likely to continue in the state.

Next TV

Related Stories
സിനിമാതാരം ബിജുക്കുട്ടന് വാഹനാപകടത്തിൽ പരിക്ക് ; കാർ ലോറിയിൽ ഇടിച്ചു കയറി

Aug 15, 2025 02:53 PM

സിനിമാതാരം ബിജുക്കുട്ടന് വാഹനാപകടത്തിൽ പരിക്ക് ; കാർ ലോറിയിൽ ഇടിച്ചു കയറി

സിനിമാതാരം ബിജുക്കുട്ടന് വാഹനാപകടത്തിൽ പരിക്ക് ; കാർ ലോറിയിൽ ഇടിച്ചു...

Read More >>
സ്വാതന്ത്ര്യ ദിനം തലശേരിയിൽ യൂത്ത് ലീഗ്  ജനാധിപത്യ സംരക്ഷണ ദിനമായി ആഘോഷിച്ചു

Aug 15, 2025 01:07 PM

സ്വാതന്ത്ര്യ ദിനം തലശേരിയിൽ യൂത്ത് ലീഗ് ജനാധിപത്യ സംരക്ഷണ ദിനമായി ആഘോഷിച്ചു

സ്വാതന്ത്ര്യ ദിനം തലശേരിയിൽ യൂത്ത് ലീഗ് ജനാധിപത്യ സംരക്ഷണ ദിനമായി...

Read More >>
തലശേരി കളരിമുക്ക് ജനാർദ്ദന സ്മാരക വായനശാല  സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു.

Aug 15, 2025 12:16 PM

തലശേരി കളരിമുക്ക് ജനാർദ്ദന സ്മാരക വായനശാല സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു.

തലശേരി കളരിമുക്ക് ജനാർദ്ദന സ്മാരക വായനശാല സ്വാതന്ത്ര്യദിനാഘോഷം...

Read More >>
തലശ്ശേരി എം ഇ എസ് സ്കൂളിന്റെ  ആർട്സ് ഫെസ്റ്റ് ബാവോത്സവ് 2025 ശ്രദ്ധേയമായി.

Aug 14, 2025 05:10 PM

തലശ്ശേരി എം ഇ എസ് സ്കൂളിന്റെ ആർട്സ് ഫെസ്റ്റ് ബാവോത്സവ് 2025 ശ്രദ്ധേയമായി.

തലശ്ശേരി എം ഇ എസ് സ്കൂളിന്റെ ആർട്സ് ഫെസ്റ്റ് ബാവോത്സവ് 2025...

Read More >>
ബിഎസ്ഇ  കമ്പ്യൂട്ടര്‍  സയന്‍സ് ബിരുദ ക്ലാസില്‍ ഏതാനും  സീറ്റുകള്‍  ഒഴിവുണ്ട്.

Aug 14, 2025 11:21 AM

ബിഎസ്ഇ കമ്പ്യൂട്ടര്‍ സയന്‍സ് ബിരുദ ക്ലാസില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്.

ബിഎസ്ഇ കമ്പ്യൂട്ടര്‍ സയന്‍സ് ബിരുദ ക്ലാസില്‍ ഏതാനും സീറ്റുകള്‍ ...

Read More >>
ഇന്നലെ ഉദ്ഘാടനം നടന്ന തലശേരി കൊടുവള്ളി റെയിൽവെ  മേല്പാലത്തിൽ ആദ്യ അപകടം

Aug 13, 2025 10:52 PM

ഇന്നലെ ഉദ്ഘാടനം നടന്ന തലശേരി കൊടുവള്ളി റെയിൽവെ മേല്പാലത്തിൽ ആദ്യ അപകടം

ഇന്നലെ ഉദ്ഘാടനം നടന്ന തലശേരി കൊടുവള്ളി റെയിൽവെ മേല്പാലത്തിൽ ആദ്യ അപകടം ...

Read More >>
Top Stories

Entertainment News

//Truevisionall