തലശേരി:(www.thalasserynews.in)തലശ്ശേരി കളരിമുക്ക് ജനാര്‍ദ്ദന സ്മാരക വായനശാലയുടെ ആഭിമുഖ്യത്തില്‍ ഇന്ത്യൻ സ്വാതന്ത്ര്യത്തിൻ്റെ 79ാം വാർഷികം വിവിധ പരിപാടികളോടെ വിപുലമായി ആഘോഷിച്ചു.ആഗസ്ത് 15ന് രാവിലെ 9 മണിക്ക് ഇന്ത്യൻ ആർമി യുവ വനിതാ മേജര്‍ സ്വാതി പതാക ഉയര്‍ത്തി.
കേരള ബാലാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ കെ വി മനോജ് കുമാര്‍ മുഖ്യാതിഥിയായി.ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖം വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിക്കൊണ്ട് കെ.വി.മനോജ് കുമാർ സംസാരിച്ചു.ചടങ്ങില്‍ കാവുംഭാഗം എല്‍ പി സ്‌കൂള്‍ വിദ്യാര്‍ത്ഥികളും പങ്കെടുത്തു.എം.വിദൂഷ് അധ്യക്ഷത വഹിച്ചു.തലശ്ശേരി നഗരസഭാംഗം സി.പി.അനിത, കെ.എൻ.അനീഷ്,സി.പി.പ്രജിത്ത് കുമാർ,ഡിലിന്‍ പാറായി,ഷിജിൻ മുല്ലപ്പള്ളി എന്നിവര്‍ സംസാരിച്ചു.ജനാർദ്ദന സ്മാരക വായനശാലയുടെ കലാകാരൻമാർ ദേശീയഗാനം ആലപിച്ചുകൊണ്ടാണ് ചടങ്ങ് ആരംഭിച്ചത്.
The Thalassery Kalarimukku Janardhana Memorial Library organized an Independence Day celebration.