(www.panoornews.in)മംഗളൂരു റെയില്‍വേ സ്റ്റേഷനില്‍ ആര്‍പിഎഫ് ഉദ്യോഗസ്ഥന്റെ കഴുത്തില്‍ മുറിവേല്‍പ്പിച്ചു. തൃക്കരിപ്പൂര്‍ സ്വദേശി പ്രകാശ് ബാബുവിന് നേരെയാണ് ആക്രമണമുണ്ടായത്.
അക്രമി ബ്ലേഡ് കൊണ്ട് കഴുത്തില്‍ മുറിവേല്‍പ്പിക്കുകയായിരുന്നു. പ്രകാശ് ബാബു മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. വ്യാഴാഴ്ച രാത്രി 11 മണിയോടെയായിരുന്നു സംഭവം. മദ്യപിച്ച് റെയില്‍വേ സ്റ്റേഷനിലുണ്ടായിരുന്ന ആളെ പുറത്തേക്ക് മാറ്റുന്നതിനിടെയാണ് ഇയാള്‍ ബ്ലേഡ് കൊണ്ട് ആക്രമിച്ചത്. അക്രമി കണ്ണൂര്‍ ചെറുകുന്ന് സ്വദേശിയാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാള്‍ക്കെതിരേ കേസെടുത്തതായും പോലീസ് അറിയിച്ചു.


അതിനിടെ, കോഴിക്കോട് റെയിൽവെ ട്രാക്കിൽ ഫോട്ടോ ഷൂട്ട് നടത്തിയ സംഭവത്തിൽ തെറ്റ് ഏറ്റു പറഞ്ഞ് വിദ്യാർത്ഥികൾ. ആർപിഎഫ് നിർദ്ദേശ പ്രകാരമാണ് നടപടി. കോഴിക്കോട് സിഎച്ച് ഫ്ലൈ ഓവറിന് താഴെ റെയിൽവേ ട്രാക്കിൽ ഫോട്ടോ ഷൂട്ട് നടത്തിയ എട്ട് വിദ്യാർത്ഥികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നു. റെയിൽവേ ആക്ട് പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. കോഴിക്കോട്ടെ സിഎച്ച് ഓവർ ബ്രിഡ്‌ജിന് താഴെയായാണ് പരിസരത്തെ വിദ്യാഭ്യാസ സ്ഥാപനത്തിലെ വിദ്യാർത്ഥികൾ പതിവായി ഫോട്ടോ ഷൂട്ടിനെത്തുന്നത്. നാട്ടുകാർ വിലക്കിയിട്ടും ഇത് തുടർന്നിരുന്നു.
മുൻപ് ഇത്തരത്തിലെ ഫോട്ടോഷൂട്ടുകൾ ശ്രദ്ധയിൽപ്പെട്ടപ്പോൾ പൊലീസും റെയിൽവേ സംരക്ഷണ സേനയും ഇതൊഴിവാക്കണമെന്ന് നിർദേശം നൽകിയിരുന്നു. എന്നാൽ വിദ്യാർത്ഥികൾ ഇതിന് വിലകൽപ്പിക്കാതെ പതിവായി ഫോട്ടോഷൂട്ട് നടത്തുന്നുവെന്നായിരുന്നു നാട്ടുകാരുടെ പരാതി. ട്രെയിൻ നിരന്തരം കടന്നുപോകുന്ന സ്ഥലമായതിനാൽ അപകടസാധ്യത കൂടുതലാണെന്നും പലരും ചൂണ്ടിക്കാട്ടിയിരുന്നു.
A Malayali RPF officer was stabbed in the neck with a blade in Mangaluru; a Kannur native is suspected to be behind it