കണ്ണൂർ:(www.panoornews.in)മുസ്ലിം ലീഗ് ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന സിപിഐ എം പ്രവർത്തകൻ മരിച്ചു. കണ്ണൂർ അരിയിലിലെ വള്ളേരി മോഹനനാണ്(60) മരിച്ചത്. 2012 ഫെബ്രുവരി 21 നാണ് മോഹനനെ ആക്രമിച്ചത്.
ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹം 13 വർഷത്തിലേറെയായി കിടപ്പിലായിരുന്നു. അരിയിൽ ഷുക്കൂർ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് മോഹനന് നേരെ ആക്രമണം ഉണ്ടായത്. കണ്ണൂർ എകെജി ആശുപത്രിയിൽ വെള്ളിയാഴ്ച രാവിലെയായിരുന്നു മരണം
CPM activist who was injured in Muslim League attack in Kannur dies; spent 13 years in treatment