(www.panoornews.in)കണ്ണൂരിൽ ബിജെപി കൊടിമരത്തിൽ ദേശീയപതാക കെട്ടി. പൊലീസിൽ പരാതി നൽകി ഡിവൈഎഫ്ഐ. കണ്ണൂർ മുയിപ്രയിലാണ് സംഭവം. സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് ദേശീയ പതാക ഇന്ന് രാവിലെ ഉയർത്തിയത് ബിജെപിയുടെ കൊടിമരത്തിലാണ്.
ബിജെപി പ്രവർത്തകരാണ് പതാക ഉയർത്തിയത്. കൊടിമരത്തിൽ നേരത്തെ ബിജെപിയുടെ കോടി ഉണ്ടായിരുന്നു അത് അഴിച്ചുമാറ്റിയാണ് അതെ കൊടിമരത്തിൽ ദേശീയ പതാക ഉയർത്തിക്കെട്ടിയത്. ഇന്ന് രാവിലെയാണ് സംഭവം.


ദേശീയ പതാക ഉയർത്തുന്നതുമായി ബന്ധപ്പെട്ട് കൃത്യമായ മാനദണ്ഡങ്ങൾ ഉള്ളതാണ്. രാഷ്ട്രീയ പാർട്ടികളുടെ കൊടിമരങ്ങളിൽ ദേശീയ പതാക ഉയർത്താൻ പാടില്ല എന്നുള്ള മാനദണ്ഡത്തിന്റെ ലംഘനമാണ് ഇവിടെ നടന്നത്. ഇത് ദേശീയ പതാകയോടുള്ള അനാദരവാണ് എന്നുചൂണ്ടിക്കാട്ടി ഡിവൈഎഫ്ഐ പൊലീസിൽ പരാതി നൽകി. പരാതി പരിശോധിച്ച് വരികെയാണെന്നാണ് പൊലീസ് പറയുന്നത്.
National flag on flagpole in Kannur; DYFI files police complaint against BJP