Aug 15, 2025 10:07 PM

പാനൂർ:(www.panoornews.in)കൊലപാതക കേസുകളിലടക്കം നിരവധി കേസുകളിൽ പ്രതിയായ ആർഎസ്എസ് പ്രവർത്തകൻ ചെണ്ടയാട് കുനുമ്മലിലെ കമലദളത്തിൽ ശ്യാംജിത്താണ്(30)   തൃശൂരിൽ പിടിയിലായത്. ശ്യാംജിത്തിൻ്റെ സുഹൃത്തും, വള്ളങ്ങാട് സ്വദേശിയുമായ യാദവ് എടിഎം സെക്യൂരിറ്റി ജീവനക്കാരനുമായി തർക്കമുണ്ടാവുകയും, ജീവനക്കാരനെ അക്രമിക്കുകയും ചെയ്യുകയായിരുന്നു.

നാട്ടുകാർ ഇടപ്പെട്ട് യാദവും, ശ്യാംജിത്തും, കണ്ണവം സ്വദേശിയായ സൗരവും അടക്കമുള്ള മൂന്നംഗ സംഘത്തെ പോലീസിന് കൈമാറുകയായിരുന്നു. വയനാട് അമ്പലവയൽ പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്നും പണം കവർച്ച ചെയ്ത കേസിൽ ഒളിവിൽ കഴിയുകയായിരുന്ന പ്രതികളാണ് ശ്യാംജിത്തും, സൗരവും. ഇതിനിടെയാണ് ശ്യാംജിത്തിനെതിരെ കാപ്പാ വാറണ്ട് പുറപ്പെടുവിച്ചത്.

സൗരവിനെ അമ്പലവയൽ പോലീസിനും, ശ്യാംജിത്തിനെ പാനൂർ പോലീസിനും കൈമാറി. യാദവിനെ സെക്യൂരിറ്റി ജീവനക്കാരനെ അക്രമിച്ച കേസിൽ പ്രതി ചേർത്ത് റിമാൻഡും ചെയ്തു. സിപിഎം നേതാവ് കണ്ണിപ്പൊയിൽ ബാബു, കണ്ണവത്തെ എസ്ഡിപിഐ നേതാവ് സലാഹുദ്ദീൻ കൊലക്കേസുകളിൽ പ്രതിയാണ് ശ്യാംജിത്ത്. ഇയാളെ റിമാൻ്റു ചെയ്തു.

RSS worker and his friend from Panur, who were absconding in the Kappa case and robbery case, were arrested in Thrissur for assaulting a security guard.

Next TV

Top Stories










News Roundup






//Truevisionall