നാദാപുരത്ത് ചുഴലി കാറ്റിൽ കനത്ത നാശനഷ്ടം : വീടുകളും വൈദ്യുത ബന്ധവും തകർന്നു

നാദാപുരത്ത്   ചുഴലി  കാറ്റിൽ കനത്ത  നാശനഷ്ടം : വീടുകളും വൈദ്യുത ബന്ധവും തകർന്നു
Jul 25, 2025 12:03 PM | By Rajina Sandeep

നാദാപുരം:(www.thalasserynews.in)നാദാപുരം പുളിയാവിൽ ചുഴലി കാറ്റിൽ കനത്ത നാശനഷ്ടം. വീടുകൾക്ക് തകരാറും കൃഷി നാശവും വൈദ്യുത ബന്ധവും താറുമാറായി.

ഇന്ന്പുലർച്ചെ വീശിയ ശക്തമായ കാറ്റാണ് ചെക്യാട് പഞ്ചായത്തിലെ പുളിയാവ് പ്രദേശത്ത് വലിയ നാശനഷ്ടങ്ങൾക്ക് കാരണമായത്. നിരവധി വൃക്ഷങ്ങൾ കടപുഴകി വീണ് റോഡുകളും വീടുകളും വൈദ്യുത സംവിധാനങ്ങളും തകർന്നതോടെ പ്രദേശവാസികൾ ആശങ്കയിൽ കഴിയുകയാണ്.


ചെറുവാതുക്കൽ മഹ്മൂദിന്റെ വീടിന് മുകളിലേക്ക് തെങ്ങ് വീണ് മേൽക്കൂരയുടെ ഓടുകൾ തകർന്നു. തൊട്ടടുത്ത അന്ദ്രുവിന്റെ വീടിന് മുകളിലേക്ക് പുളിമരം വീണ് ഷീറ്റ് തകർന്നു . പാലക്കൂൽ സമീറിന്റെ വീടിനു മുകളിൽ മരം വീണ് വീടിന്റെ മേൽക്കൂര തകർന്നു .


ആവുക്കൽ പറമ്പിലെ നിരവധി വീടുകൾക്ക് കേട് പാടുകൾ പറ്റി .പല വീടുകളീലും കുടിവെള്ള വിതരണത്തിനായി സ്ഥാപിച്ച പൈപ്പ് ലൈൻ മരങ്ങൾ വീണ് തകർന്ന നിലയിലാണ്.


ഏകദേശം എട്ട് ഇലക്ട്രിക് പോസ്റ്റുകൾ മരം വീണ് തകർന്നതോടെ, പ്രദേശത്തെ വൈദ്യുതിവിതരണം പൂർണ്ണമായും നിലച്ചു .


പ്രതീക്ഷിക്കാതെയാണ് കാറ്റ് വീശിയതെന്ന് പ്രദേശവാസികൾ പറയുന്നു. വൻ നാശനഷ്ടത്തിൽ നിന്ന് അത്ഭുതകരമായി വലിയ അപകടങ്ങൾ ഒഴിവായതായും അവർ പറഞ്ഞു.


അടിയന്തരമായി വൈദ്യുതിബന്ധനങ്ങള്‍ പുനസ്ഥാപിക്കാൻ ബന്ധപ്പെട്ട അധികാരികളുടെ ഇടപെടൽ ആവശ്യമാണ്.കുടിവെള്ള വിതരണം മുടങ്ങിയത് ജനങ്ങളെ നേരിട്ട് ബാധിക്കുന്നത് പ്രദേശത്ത് വലിയ ആശങ്കയാണുള്ളത് .

Cyclone causes severe damage in Nadapuram: Houses and electricity connections damaged

Next TV

Related Stories
മാവിലോടൻ സരോജിനി അന്തരിച്ചു

Oct 10, 2025 05:47 PM

മാവിലോടൻ സരോജിനി അന്തരിച്ചു

മാവിലോടൻ സരോജിനി...

Read More >>
വടക്കുമ്പാട്   ചാത്തമ്പള്ളി ഭാസ്ക്കരൻ അന്തരിച്ചു

Sep 16, 2025 11:49 AM

വടക്കുമ്പാട് ചാത്തമ്പള്ളി ഭാസ്ക്കരൻ അന്തരിച്ചു

ചാത്തമ്പള്ളി ഭാസ്ക്കരൻ അന്തരിച്ചു...

Read More >>
തലശേരിയിലെ വിജയ ബേക്കറി ഉടമ സുരേന്ദ്രൻ നിര്യാതനായി

Sep 16, 2025 10:20 AM

തലശേരിയിലെ വിജയ ബേക്കറി ഉടമ സുരേന്ദ്രൻ നിര്യാതനായി

തലശേരിയിലെ വിജയ ബേക്കറി ഉടമ സുരേന്ദ്രൻ...

Read More >>
തലശേരി സ്വദേശിനി റാബിയ നിര്യാതയായി

Aug 25, 2025 08:32 AM

തലശേരി സ്വദേശിനി റാബിയ നിര്യാതയായി

തലശേരി സ്വദേശിനി റാബിയ...

Read More >>
തലശേരി പിലാക്കൂൽ സ്വദേശി ഡോ.ഉസ്മാൻ കുട്ടി നിര്യാതനായി

Aug 19, 2025 01:54 PM

തലശേരി പിലാക്കൂൽ സ്വദേശി ഡോ.ഉസ്മാൻ കുട്ടി നിര്യാതനായി

തലശേരി പിലാക്കൂൽ സ്വദേശി ഡോ.ഉസ്മാൻ കുട്ടി...

Read More >>
Top Stories










News Roundup






GCC News






//Truevisionall