തലശ്ശേരി : അതിരൂപതാംഗമായ റവ. ഫാ. ജോർജ് അരീക്കുന്നേൽ (72) നിര്യാതനായി. രോഗബാധിതനായിരുന്ന ജോർജച്ചൻ കരുവഞ്ചാൽ പ്രീസ്റ്റ് ഹോമിൽ വിശ്രമജീവിതം നയിക്കുകയായിരുന്നു. ചങ്ങനാശ്ശേരി അതിരൂപതയിലെ പൊൻകുന്നം ഇടവകയിൽ അരീക്കുന്നേൽ പരേതനായ മാത്യു - ത്രേസ്യാമ്മ ദമ്പതികളുടെ മകനായി 1953 മെയ് 17 നാണ് ജനിച്ചത്. സഹോദരങ്ങൾ:
ജോസ് മാത്യു (ജോസുകുട്ടി) അരീക്കുന്നേൽ, സിറിയക് (ബേബി) അരീക്കു ന്നേൽ, പരേതനായ ജോൺ (ടോമി) അരീക്കുന്നേൽ, എ. എം. മാത്യു (ജോയിച്ചൻ അമേരിക്ക) അരീക്കുന്നേൽ. തലശ്ശേരി അതിരൂപതയിലെ കാര്യപ്പള്ളിയിലാണ് അച്ചൻ്റെ കുടുംബാംഗങ്ങൾ താമസിക്കുന്നത്. നെല്ലിക്കാംപൊയിൽ സെന്റ് സെബാസ്റ്റ്യൻസ് ഫൊറോനാ ദൈവാലയത്തിൽ അസി. വികാരിയായിട്ടാണ് പൗരോഹിത്യ ശുശ്രൂഷ ആരംഭിച്ചത്. വളയം, വാഴമല, തയ്യേനി, കൊളക്കാട്, പടുപ്പ്, വായാട്ടുപറമ്പ്, ചെറുപാറ എന്നീ ഇടവകകളിലും ബൽത്തങ്ങാടി രൂപതയിലെ ഉദന ഷീരാടി, തോട്ടത്താടി എന്നീ ഇടവകകളിലും വികാരിയായും തലശ്ശേരി അതിരൂപതാ കേന്ദ്രത്തിൽ പ്രൊക്കുറേറ്ററായും ജോർജച്ചൻ സേവനം ചെയ്തിട്ടുണ്ട്.


ആഗസ്റ്റ് 23 ശനിയാഴ്‌ച ഉച്ചകഴിഞ്ഞ് മൂന്ന് മണിമുതൽ കരുവഞ്ചാൽ പ്രീസ്റ്റ് ഹോമിൽ പൊതുദർശനത്തിനു വയ്ക്കും. മൃതസംസ്ക്കാര ശുശ്രൂഷകൾ ആഗസ്റ്റ് 24 ന് ഞായറാഴ്‌ച ഉച്ചകഴിഞ്ഞ് രണ്ട് മണിക്ക് കാര്യപ്പള്ളി സെൻ്റ് മേരീസ് ദൈവാ ലയത്തിൽ തലശ്ശേരി അതിരൂപതാ മെത്രാപ്പോലീത്ത അഭി. മാർ ജോസഫ് പാംപ്ലാനി പിതാവിന്റെ മുഖ്യ കാർമ്മികത്വത്തിൽ നടത്തും.
Rev. Fr. George Areekunnel passes away