തലശേരി: (www.thalasserynews.in)മുൻ ഇന്ത്യൻ ഹോക്കി ജൂനിയർ ടീം അംഗവും സ്വർണ്ണ മെഡൽ ജേതാവ് കൂടിയാണ് നിയാസ്. ഹോങ്കോങ്ങിൽ നവംബർ 25 മുതൽ 30 വരെയാണ് ഏഷ്യൻ ചാമ്പ്യന്ഷിപ്പ് . ജൂലൈ മാസം ചെന്നൈയിൽ വെച്ച് നടന്ന ദേശീയ ചാമ്പ്യൻഷിപ്പിലെ മികച്ച പ്രകടനമാണ് നിയാസിന് തുണയായത്.
ആദ്യമായിട്ടാണ് ദേശീയ ഫെഡറേഷൻ ദേശീയ മാസ്റ്റേഴ്സ് ടീമിനെ രാജ്യാന്തര മത്സരങ്ങൾക്ക് അയക്കുന്നത്. പാതിരിയാട് സ്വദേശിയായ നിയാസ് ഇപ്പോൾ പാനൂർ സ്ഥിര താമസക്കാരനാണ്. യു ടി എസ് സി തലശ്ശേരി ക്ലബ്ബിന്റെ സ്ഥാപക സെക്രട്ടറിയും, ക്ലബ്ബിന്റെ കളി ക്കാരനുമാണ് നിയാസ്.
K. Nias in the Masters Indian hockey team


.gif)









































