തലശേരി മേഖലയിൽ പലിശരഹിത സ്വർണ്ണ വായ്പയുടെ മറവിൽ വൻ തട്ടിപ്പ് ; മുഖ്യപ്രതി കൊച്ചിയിൽ അറസ്റ്റിൽ, വിവിധ സ്റ്റേഷനുകളിലായി 3 കോടിയിലധികം രൂപയുടെ തട്ടിപ്പ്

തലശേരി മേഖലയിൽ പലിശരഹിത സ്വർണ്ണ വായ്പയുടെ മറവിൽ വൻ തട്ടിപ്പ് ; മുഖ്യപ്രതി കൊച്ചിയിൽ  അറസ്റ്റിൽ, വിവിധ സ്റ്റേഷനുകളിലായി 3 കോടിയിലധികം രൂപയുടെ തട്ടിപ്പ്
Feb 25, 2026 10:33 AM | By Rajina Sandeep

തലശേരി:(www.thalasserynews.in)  പലിശരഹിത സ്വർണ്ണ വായ്പ നൽകാമെന്ന് വിശ്വസിപ്പിച്ച് വീട്ടമ്മയുടെ സ്വർണ്ണാഭരണങ്ങളും പണവും തട്ടിയെടുത്ത കേസിലെ ഒന്നാം പ്രതിയെ ധർമ്മടം പോലീസ് അറസ്റ്റ് ചെയ്തു. എടക്കാട് ഉസ്സൻ മുക്ക്‍ സ്വദേശി ഇസ്മയിൽ പി പി (42) ആണ് കൊച്ചിയിൽ വച്ച് പിടിയിലായത്. ഇസ്മയിൽ കൊച്ചിയിൽ ഒളിവിൽ കഴിയുകയായിരുന്നു.


തലശ്ശേരി ജനറൽ ആശുപത്രിക്ക് സമീപം 'ഹാർബർ സിറ്റി' ബിൽഡിംഗിൽ പ്രവർത്തിക്കുന്ന സിറ്റി അൽമാസ് ഗോൾഡ് & ഡയമണ്ട് എന്ന സ്ഥാപനത്തിന്റെ മറവിലായിരുന്നു തട്ടിപ്പ്. ധർമ്മടം സ്വദേശിനിയായ പരാതിക്കാരിയെയാണ് പ്രതികൾ ചേർന്ന് വഞ്ചിച്ചത്. പ്രതികൾ ചേർന്ന് പരാതിക്കാരിയെ സമീപിച്ച് ഒരു വർഷത്തേക്ക് പലിശരഹിതമായി സ്വർണ്ണ വായ്പ നൽകാമെന്ന് വിശ്വസിപ്പിക്കുകയായിരുന്നു. വായ്പാ കാലാവധി കഴിയുമ്പോൾ തുക തിരിച്ചടച്ചാൽ പണയം വെച്ച അതേ സ്വർണ്ണമോ അല്ലെങ്കിൽ അതിന് തുല്യമായ തൂക്കത്തിൽ ആവശ്യപ്പെടുന്ന പുതിയ മോഡലുകളോ നൽകാമെന്നായിരുന്നു വാഗ്ദാനം.


2,50,000 രൂപ വായ്പയ്ക്കായി 62.300 ഗ്രാം സ്വർണ്ണാഭരണങ്ങൾ പരാതിക്കാരിയിൽ നിന്ന് കൈക്കലാക്കി. കൂടാതെ സ്വർണ്ണം തിരികെ നൽകാമെന്ന് പറഞ്ഞ് 1,25,000 രൂപ കൂടി കൈവശപ്പെടുത്തി. പണം കൈപ്പറ്റിയ ശേഷവും പണയം വെച്ച സ്വർണ്ണമോ നൽകിയ പണമോ തിരികെ നൽകാതിനെ തുടർന്ന് ധർമ്മടം പോലീസിൽ പരാതിപ്പെടുകയായിരുന്നു. കേസിൽ പിണറായി കമ്പോണ്ടർ ഷോപ്പ് സ്വദേശി പ്രകാശൻ ഇ (66), വടക്കുംമ്പാട് തോട്ടുമ്മൽ സ്വദേശി മുഹമ്മദ് ഷിബിൽ സി (39) കൂടാതെ ഏജന്റ്മാരായ വടക്കുംമ്പാട് സ്വദേശി അബ്ദുസലിം (54), എടക്കാട് ഉസ്സൻ മുക്ക്‍ സ്വദേശി അഫ്സൽ (47) എന്നിവരെയും നേരത്തെ അറസ്റ്റിലായിരുന്നു. പ്രതികൾ 3 കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയതിനും മറ്റുമായി വിവിധ സ്റ്റേഷനുകളിൽ 35 ഓളം കേസ്സുകളുമുണ്ട്.


തലശ്ശേരി എ.എസ്.പി ഡോ. നന്ദഗോപൻ ഐ.പി.എസിന്റെ നിർദ്ദേശപ്രകാരം ധർമ്മടം പോലീസ് സ്റ്റേഷൻ എസ്ഐ ഷജീം ജെ, സിപിഒ ഹരിനാദ്, തലശ്ശേരി എഎസ്പി സ്​ക്വാഡ് അം​ഗങ്ങളായ സിപിഒ രതീഷ്, സിപിഒ ശ്രീലാൽ എന്നിവർ ചേർന്നാണ് ഏർണാകുളം ടൗൺ നോർത്ത് പോലീസിന്റെ സഹായത്തോടെ പ്രതിയെ പിടികൂടിയത്.

Huge fraud under the guise of interest-free gold loan in Thalassery region; Main accused arrested in Kochi, fraud of over Rs 3 crore at various stations

Next TV

Related Stories
ഹൈക്കോടതി ഉത്തരവ് ; കണ്ണൂരിന്റെ ചരിത്രത്തിന്റെ 'ഭാഗമായ സൈറൺ ഇനിയില്ല'

Feb 25, 2026 11:43 AM

ഹൈക്കോടതി ഉത്തരവ് ; കണ്ണൂരിന്റെ ചരിത്രത്തിന്റെ 'ഭാഗമായ സൈറൺ ഇനിയില്ല'

ഹൈക്കോടതി ഉത്തരവ് ; കണ്ണൂരിന്റെ ചരിത്രത്തിന്റെ 'ഭാഗമായ സൈറൺ...

Read More >>
കോഴിക്കോടിന് പുറമെ തലശേരിയിലും കെട്ടിടം തകർന്നു ; ആളുകൾ ഓടിമറിയതിനാൽ ഒഴിവായത് വൻ അപകടം

Feb 24, 2026 11:36 PM

കോഴിക്കോടിന് പുറമെ തലശേരിയിലും കെട്ടിടം തകർന്നു ; ആളുകൾ ഓടിമറിയതിനാൽ ഒഴിവായത് വൻ അപകടം

കോഴിക്കോടിന് പുറമെ തലശേരിയിലും കെട്ടിടം തകർന്നു ; ആളുകൾ ഓടിമറിയതിനാൽ ഒഴിവായത് വൻ...

Read More >>
തലശേരി ബസ് സ്റ്റാൻ്റിൽ ബസിടിച്ച് പരിക്കേറ്റ തെരുവുനായ നൊമ്പരക്കാഴ്ചയായി

Feb 24, 2026 03:34 PM

തലശേരി ബസ് സ്റ്റാൻ്റിൽ ബസിടിച്ച് പരിക്കേറ്റ തെരുവുനായ നൊമ്പരക്കാഴ്ചയായി

തലശേരി ബസ് സ്റ്റാൻ്റിൽ ബസിടിച്ച് പരിക്കേറ്റ തെരുവുനായ...

Read More >>
ശ്രീദേവ് കൃഷ്ണയെ അനുമോദിച്ചു.

Feb 24, 2026 01:59 PM

ശ്രീദേവ് കൃഷ്ണയെ അനുമോദിച്ചു.

ശ്രീദേവ് കൃഷ്ണയെ...

Read More >>
കോഴിക്കോട് പതിനേഴുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി ; തലശേരി സ്വദേശിയായ  ഹോട്ടൽ ജീവനക്കാരൻ അറസ്റ്റിൽ

Feb 24, 2026 10:53 AM

കോഴിക്കോട് പതിനേഴുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി ; തലശേരി സ്വദേശിയായ ഹോട്ടൽ ജീവനക്കാരൻ അറസ്റ്റിൽ

കോഴിക്കോട് പതിനേഴുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി ; തലശേരി സ്വദേശിയായ ഹോട്ടൽ ജീവനക്കാരൻ...

Read More >>
Top Stories










News Roundup