കോഴിക്കോട് പതിനേഴുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി ; തലശേരി സ്വദേശിയായ ഹോട്ടൽ ജീവനക്കാരൻ അറസ്റ്റിൽ

കോഴിക്കോട് പതിനേഴുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി ; തലശേരി സ്വദേശിയായ  ഹോട്ടൽ ജീവനക്കാരൻ അറസ്റ്റിൽ
Feb 24, 2026 10:53 AM | By Rajina Sandeep

(www.thalasserynews.in)പതിനേഴുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ കണ്ണൂർ തലശ്ശേരി സ്വദേശിയായ ഹോട്ടൽ ജീവനക്കാരൻ അജിൽ വിനോദിനെ നടക്കാവ് പോലീസ് അറസ്റ്റ് ചെയ്തു.

കോഴിക്കോട് അശോകപുരത്തെ ഹോട്ടലിൽ ജോലി ചെയ്തിരുന്ന പ്രതി, അവിടെ സ്ഥിരമായി എത്തിയിരുന്ന പെൺകുട്ടിയെ സൗഹൃദം നടിച്ച് സ്വന്തം ഫ്ലാറ്റിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. വീട്ടുകാർ ബന്ധം അറിഞ്ഞതോടെ വീടുവിട്ടിറങ്ങിയ പെൺകുട്ടിക്ക് പ്രതി താമസസൗകര്യം ഒരുക്കി നൽകുകയും തുടർന്ന് പീഡനം തുടരുകയും ചെയ്തു.

നാല് മാസത്തിന് ശേഷം വീട്ടിൽ തിരിച്ചെത്തിയ പെൺകുട്ടിക്ക് വയറുവേദന അനുഭവപ്പെട്ടതിനെത്തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് ഗർഭിണിയാണെന്ന വിവരം പുറത്തറിയുന്നത്.

ആശുപത്രി അധികൃതർ അറിയിച്ചതനുസരിച്ച് മെഡിക്കൽ കോളേജ് പോലീസ് പ്രാഥമിക അന്വേഷണം നടത്തുകയും സംഭവം നടന്നത് നടക്കാവ് സ്റ്റേഷൻ പരിധിയിലായതിനാൽ കേസ് അങ്ങോട്ടേക്ക് കൈമാറുകയും ചെയ്തു.

പാളയത്തെ ലോഡ്ജിൽ നിന്ന് പിടികൂടിയ പ്രതിക്ക് മറ്റ് സ്ത്രീകളുമായും ബന്ധമുണ്ടെന്ന് പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്.

A 17-year-old girl was raped and made pregnant in Kozhikode; a hotel employee from Thalassery was arrested

Next TV

Related Stories
തലശേരി മേഖലയിൽ പലിശരഹിത സ്വർണ്ണ വായ്പയുടെ മറവിൽ വൻ തട്ടിപ്പ് ; മുഖ്യപ്രതി കൊച്ചിയിൽ  അറസ്റ്റിൽ, വിവിധ സ്റ്റേഷനുകളിലായി 3 കോടിയിലധികം രൂപയുടെ തട്ടിപ്പ്

Feb 25, 2026 10:33 AM

തലശേരി മേഖലയിൽ പലിശരഹിത സ്വർണ്ണ വായ്പയുടെ മറവിൽ വൻ തട്ടിപ്പ് ; മുഖ്യപ്രതി കൊച്ചിയിൽ അറസ്റ്റിൽ, വിവിധ സ്റ്റേഷനുകളിലായി 3 കോടിയിലധികം രൂപയുടെ തട്ടിപ്പ്

തലശേരി മേഖലയിൽ പലിശരഹിത സ്വർണ്ണ വായ്പയുടെ മറവിൽ വൻ തട്ടിപ്പ് ; മുഖ്യപ്രതി കൊച്ചിയിൽ അറസ്റ്റിൽ, വിവിധ സ്റ്റേഷനുകളിലായി 3 കോടിയിലധികം രൂപയുടെ...

Read More >>
കോഴിക്കോടിന് പുറമെ തലശേരിയിലും കെട്ടിടം തകർന്നു ; ആളുകൾ ഓടിമറിയതിനാൽ ഒഴിവായത് വൻ അപകടം

Feb 24, 2026 11:36 PM

കോഴിക്കോടിന് പുറമെ തലശേരിയിലും കെട്ടിടം തകർന്നു ; ആളുകൾ ഓടിമറിയതിനാൽ ഒഴിവായത് വൻ അപകടം

കോഴിക്കോടിന് പുറമെ തലശേരിയിലും കെട്ടിടം തകർന്നു ; ആളുകൾ ഓടിമറിയതിനാൽ ഒഴിവായത് വൻ...

Read More >>
തലശേരി ബസ് സ്റ്റാൻ്റിൽ ബസിടിച്ച് പരിക്കേറ്റ തെരുവുനായ നൊമ്പരക്കാഴ്ചയായി

Feb 24, 2026 03:34 PM

തലശേരി ബസ് സ്റ്റാൻ്റിൽ ബസിടിച്ച് പരിക്കേറ്റ തെരുവുനായ നൊമ്പരക്കാഴ്ചയായി

തലശേരി ബസ് സ്റ്റാൻ്റിൽ ബസിടിച്ച് പരിക്കേറ്റ തെരുവുനായ...

Read More >>
ശ്രീദേവ് കൃഷ്ണയെ അനുമോദിച്ചു.

Feb 24, 2026 01:59 PM

ശ്രീദേവ് കൃഷ്ണയെ അനുമോദിച്ചു.

ശ്രീദേവ് കൃഷ്ണയെ...

Read More >>
തിരുവങ്ങാട്  മേഖലാ ഹിന്ദു ഏകതാ സമ്മേളനം  തലശേരിയിൽ നടന്നു.

Feb 23, 2026 08:50 PM

തിരുവങ്ങാട് മേഖലാ ഹിന്ദു ഏകതാ സമ്മേളനം തലശേരിയിൽ നടന്നു.

തിരുവങ്ങാട് മേഖലാ ഹിന്ദു ഏകതാ സമ്മേളനം തലശേരിയിൽ...

Read More >>
Top Stories