പെട്ടന്നുണ്ടായ വികാര വിക്ഷോഭം ; എങ്കിലും ഷാഫി പ്രകോപിതനാകരുതായിരുന്നു - മുല്ലപ്പള്ളി

പെട്ടന്നുണ്ടായ വികാര വിക്ഷോഭം ; എങ്കിലും ഷാഫി പ്രകോപിതനാകരുതായിരുന്നു - മുല്ലപ്പള്ളി
Feb 23, 2026 03:20 PM | By Rajina Sandeep

(www.panoornews.in)പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ്റെ പുതുയുഗയാത്രയ്ക്ക് കുറ്റ്യാടി യിൽ നൽകിയ സ്വീകരണത്തിനിടെയുണ്ടായ ഉന്തും തള്ളും 'സ്നേഹത്തള്ളെ'ന്ന് കോൺഗ്രസിന്റെ വിശദീകരണം തള്ളി മുൻ കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. സ്ഥലം എം.പി.യായ തന്നെ പ്രസംഗിക്കാൻ ക്ഷണിക്കാത്തതിൽ ഷാഫി പറമ്പിലിനുണ്ടായ 'സ്വാഭാവിക' പരിഭവമാണ് സംഭവത്തിനിടയാക്കിയതെന്നും പക്ഷേ, അദ്ദേഹം പ്രകോപിതനാകാൻ പാടില്ലായി രുന്നെന്നും കോഴിക്കോട്ട് മുല്ലപ്പള്ളി പറഞ്ഞു.

മാധ്യമങ്ങളിൽ വന്നപോലെയും ചിലർ പറയുന്ന പോലെയുമുള്ള പിടിവലിയൊന്നും അവിടെ നടന്നിട്ടില്ല. അവിടെ ഉന്തും, തള്ളും ഉണ്ടാകാൻ പാടില്ലായിരുന്നു. അവിടത്തെ എം.പി.യാണ്

ഷാഫി. തൻ്റെ നിയോജകമണ്ഡലത്തിലെ ആളുകളെക്കണ്ട് സംസാരിക്കണമെന്ന് അദ്ദേഹത്തിന് തോന്നിയതിൽ തെറ്റുപറയാൻ കഴിയില്ല.

വേദികളിൽ കുറച്ചുകൂടി ജാഗ്രതകാണി ക്കണമായിരുന്നു. അത്തരത്തിൽ പെരുമാറിയത് ശരിയായില്ലെന്ന് അദ്ദേഹത്തോടുതന്നെ പറഞ്ഞിരുന്നു. ഷാഫിയുടെ പ്രതികര ണത്തെ പെട്ടെന്നുണ്ടായ വികാരവിക്ഷോഭമായിമാത്രം കണ്ടാൽ മതി.

താൻ വീണുപോയെന്നരീതിയിലുള്ള പ്രചാരണം തെറ്റാണെന്നും അത്തരം ഒരു രംഗം കണ്ടപ്പോൾ സോഫയിൽ തന്റെ സീറ്റിൽ ഇരിക്കുകയാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. തന്നെ ഓരോ ദിവസവും വിവിധ മണ്ഡലങ്ങളിൽ മാധ്യമങ്ങൾ മത്സരിപ്പിക്കുകയാണ്. പാർട്ടിയാണ് താൻ മത്സരിക്കേണ്ട കാര്യം പറയുകയെന്നും മുല്ലപ്പള്ളി പറഞ്ഞു.

Sudden outburst of emotions; but Shafi should not have been angry - Mullappally

Next TV

Related Stories
തലശേരി മേഖലയിൽ പലിശരഹിത സ്വർണ്ണ വായ്പയുടെ മറവിൽ വൻ തട്ടിപ്പ് ; മുഖ്യപ്രതി കൊച്ചിയിൽ  അറസ്റ്റിൽ, വിവിധ സ്റ്റേഷനുകളിലായി 3 കോടിയിലധികം രൂപയുടെ തട്ടിപ്പ്

Feb 25, 2026 10:33 AM

തലശേരി മേഖലയിൽ പലിശരഹിത സ്വർണ്ണ വായ്പയുടെ മറവിൽ വൻ തട്ടിപ്പ് ; മുഖ്യപ്രതി കൊച്ചിയിൽ അറസ്റ്റിൽ, വിവിധ സ്റ്റേഷനുകളിലായി 3 കോടിയിലധികം രൂപയുടെ തട്ടിപ്പ്

തലശേരി മേഖലയിൽ പലിശരഹിത സ്വർണ്ണ വായ്പയുടെ മറവിൽ വൻ തട്ടിപ്പ് ; മുഖ്യപ്രതി കൊച്ചിയിൽ അറസ്റ്റിൽ, വിവിധ സ്റ്റേഷനുകളിലായി 3 കോടിയിലധികം രൂപയുടെ...

Read More >>
കോഴിക്കോടിന് പുറമെ തലശേരിയിലും കെട്ടിടം തകർന്നു ; ആളുകൾ ഓടിമറിയതിനാൽ ഒഴിവായത് വൻ അപകടം

Feb 24, 2026 11:36 PM

കോഴിക്കോടിന് പുറമെ തലശേരിയിലും കെട്ടിടം തകർന്നു ; ആളുകൾ ഓടിമറിയതിനാൽ ഒഴിവായത് വൻ അപകടം

കോഴിക്കോടിന് പുറമെ തലശേരിയിലും കെട്ടിടം തകർന്നു ; ആളുകൾ ഓടിമറിയതിനാൽ ഒഴിവായത് വൻ...

Read More >>
തലശേരി ബസ് സ്റ്റാൻ്റിൽ ബസിടിച്ച് പരിക്കേറ്റ തെരുവുനായ നൊമ്പരക്കാഴ്ചയായി

Feb 24, 2026 03:34 PM

തലശേരി ബസ് സ്റ്റാൻ്റിൽ ബസിടിച്ച് പരിക്കേറ്റ തെരുവുനായ നൊമ്പരക്കാഴ്ചയായി

തലശേരി ബസ് സ്റ്റാൻ്റിൽ ബസിടിച്ച് പരിക്കേറ്റ തെരുവുനായ...

Read More >>
ശ്രീദേവ് കൃഷ്ണയെ അനുമോദിച്ചു.

Feb 24, 2026 01:59 PM

ശ്രീദേവ് കൃഷ്ണയെ അനുമോദിച്ചു.

ശ്രീദേവ് കൃഷ്ണയെ...

Read More >>
കോഴിക്കോട് പതിനേഴുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി ; തലശേരി സ്വദേശിയായ  ഹോട്ടൽ ജീവനക്കാരൻ അറസ്റ്റിൽ

Feb 24, 2026 10:53 AM

കോഴിക്കോട് പതിനേഴുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി ; തലശേരി സ്വദേശിയായ ഹോട്ടൽ ജീവനക്കാരൻ അറസ്റ്റിൽ

കോഴിക്കോട് പതിനേഴുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി ; തലശേരി സ്വദേശിയായ ഹോട്ടൽ ജീവനക്കാരൻ...

Read More >>
Top Stories