ജീവനക്കാരുടെ വിവരങ്ങൾ ചോർത്തിയ സംഭവത്തിൽ  സർക്കാരിന് തിരിച്ചടി ; മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ രൂക്ഷ  വിമർശനവുമായി ഹൈക്കോടതി
adimage

adimage

ജീവനക്കാരുടെ വിവരങ്ങൾ ചോർത്തിയ സംഭവത്തിൽ സർക്കാരിന് തിരിച്ചടി ; മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി

ജീവനക്കാരുടെ വിവരങ്ങൾ ചോർത്തിയ സംഭവത്തിൽ  സർക്കാരിന് തിരിച്ചടി ; മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ രൂക്ഷ  വിമർശനവുമായി ഹൈക്കോടതി adimage
2026-02-24T11:58:00 | By Rajina Sandeep

(www.thalasserynews.in)ജീവനക്കാരുടെ വിവരങ്ങൾ ചോർത്തിയ സംഭവത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. മുഖ്യമന്ത്രിയുടെ ഓഫീസിന് എങ്ങനെ സ്പാർക്കിലെ വിവരങ്ങൾ ലഭിച്ചുവെന്നും വ്യക്തിഗത വിവരങ്ങൾ ഔദ്യോഗികാവശ്യത്തിനല്ലാതെ ഉപയോഗിക്കരുതെന്ന് മുൻ കാല ഉത്തരവുണ്ടെന്നും ഹൈക്കോടതി പറഞ്ഞു.

സ്വകാര്യ വിവരങ്ങൾ മുഖ്യമന്ത്രിക്ക് എങ്ങനെ കിട്ടിയെന്ന് ഹൈക്കോടതി ചോദിച്ചു. സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണിത്. ഗുരുതരമായ ആരോപണമാണെന്നും വീണ്ടും സന്ദേശങ്ങൾ അയയ്ക്കാൻ പാടില്ലെന്നും കോടതി പറഞ്ഞു. എവിടെ നിന്നാണ് ഈ വിവരങ്ങൾ കിട്ടിയതെന്ന് സർക്കാറിനോട് കോടതി ചോദിച്ചു. വിഷയത്തിൽ സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി നോട്ടീസ് അയച്ചു.

സർക്കാർ നടപടി പ്രഥമദൃഷ്ട്യാ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണ്. ആളുകൾക്ക് ആവശ്യമില്ലാത്ത വിവരങ്ങളാണ് സർക്കാർ പ്രചരിപ്പിക്കുന്നതെന്നും പറഞ്ഞ കോടതി, ഈ വിവരങ്ങൾ നിങ്ങൾക്ക് എങ്ങനെ കിട്ടിയെന്ന് സർക്കാറിനോട് ആവർത്തിച്ച് ചോദിച്ചു. കേസ് വീണ്ടും പരിഗണിക്കുന്നത് വരെ സന്ദേശങ്ങൾ പ്രചരിപ്പിക്കില്ലെന്ന് സർക്കാർ അഭിഭാഷകൻ കോടതിയിൽ അറിയിച്ചു.

ഓഫീസിൽ നിന്ന് ഓരോ വ്യക്തിക്കും എത്ര സന്ദേശങ്ങൾ അയച്ചുവെന്ന വിവരം വിശദമാക്കി സത്യവാങ്മൂലം നൽകാൻ സർക്കാരിന് നിർദേശം നൽകി. വെള്ളിയാഴ്ച ഹൈക്കോടതി കേസ് വീണ്ടും പരിഗണിക്കും.

Content Highlight: Government suffers setback in employee data leak case; High Court strongly criticizes Chief Minister's office

adimage

Next TV

adimage
Related Stories
'അടർന്ന്' തീരുമോ തലശ്ശേരി ജൂബിലി ഷോപ്പിംഗ് കോംപ്ലക്സ്..? ;  സീലിംഗിലെ സിമന്റ് പാളികൾ അടർന്ന് വീഴുന്നത് തുടർക്കഥ

Jul 22, 2026 10:29 AM

'അടർന്ന്' തീരുമോ തലശ്ശേരി ജൂബിലി ഷോപ്പിംഗ് കോംപ്ലക്സ്..? ; സീലിംഗിലെ സിമന്റ് പാളികൾ അടർന്ന് വീഴുന്നത് തുടർക്കഥ

തലശ്ശേരി ജൂബിലി ഷോപ്പിംഗ് കോംപ്ലക്സിലെ സീലിങ് വീണ്ടും അടർന്നുവീണു. ആയിരക്കണക്കിന് ആളുകൾ എത്തുന്ന കെട്ടിടത്തിന്റെ ബലക്ഷയത്തിൽ ആശങ്ക. അടിയന്തര...

Read More >>
ജീവിതത്തിൽ വിജയിക്കാൻ ക്ലാസ് മുറികളിൽ പഠിക്കുന്ന പാഠങ്ങൾ മാത്രം മതിയാകില്ലെന്ന് മുൻ വിദ്യാഭ്യാസമന്ത്രി സി.രവീന്ദ്രനാഥ് ; ശ്രദ്ധേയമായി  'തലശേരി താരങ്ങൾ' പരിപാടി

Jul 21, 2026 09:36 PM

ജീവിതത്തിൽ വിജയിക്കാൻ ക്ലാസ് മുറികളിൽ പഠിക്കുന്ന പാഠങ്ങൾ മാത്രം മതിയാകില്ലെന്ന് മുൻ വിദ്യാഭ്യാസമന്ത്രി സി.രവീന്ദ്രനാഥ് ; ശ്രദ്ധേയമായി 'തലശേരി താരങ്ങൾ' പരിപാടി

തലശ്ശേരിയിൽ നടന്ന വിജയോത്സവം 2026 ഉദ്ഘാടനം ചെയ്ത് സി. രവീന്ദ്രനാഥ്. പുസ്തകത്തിനപ്പുറം സമൂഹത്തെയും മൂല്യങ്ങളെയും പഠിക്കണമെന്ന് അഭിപ്രായം. മികച്ച...

Read More >>
ചെറുവക്കര തറവാട് കുടുംബസംഗമം ; പാരമ്പര്യവും പുതുതലമുറയുടെ നേട്ടങ്ങളും ആഘോഷിച്ച് വേറിട്ട സംഗമം

Jul 21, 2026 01:26 PM

ചെറുവക്കര തറവാട് കുടുംബസംഗമം ; പാരമ്പര്യവും പുതുതലമുറയുടെ നേട്ടങ്ങളും ആഘോഷിച്ച് വേറിട്ട സംഗമം

ചെറുവക്കര തറവാടിന്റെ കുടുംബസംഗമം തലശ്ശേരിയിൽ. മുതിർന്നവരെ ആദരിച്ചു, വിദ്യാർത്ഥികളെയും ഹാഫിളുകളെയും അനുമോദിച്ചു. പാരമ്പര്യവും നേട്ടങ്ങളും...

Read More >>
adimage
ആഭ്യന്തര വകുപ്പിന് കടുത്ത അതൃപ്തി ; ഡോ. റാമിന് ജാമ്യം കിട്ടിയതിൽ ഡിജിപിയോട് റിപ്പോർട്ട് തേടി രമേശ് ചെന്നിത്തല

Jul 21, 2026 12:24 PM

ആഭ്യന്തര വകുപ്പിന് കടുത്ത അതൃപ്തി ; ഡോ. റാമിന് ജാമ്യം കിട്ടിയതിൽ ഡിജിപിയോട് റിപ്പോർട്ട് തേടി രമേശ് ചെന്നിത്തല

കണ്ണൂർ നിതിൻ രാജ് കേസിൽ പ്രതി ഡോ. റാമിന് ജാമ്യം ലഭിച്ചതിൽ അതൃപ്തി. ഡിജിപിയോട് റിപ്പോർട്ട് തേടി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. പുതിയ അന്വേഷണ...

Read More >>
വയനാട്ടിൽ വീണ്ടും ഷിഗെല്ല; എൻജിനീയറിങ് കോളജ് വിദ്യാർത്ഥിക്ക് രോഗം സ്ഥിരീകരിച്ചു

Jul 21, 2026 11:14 AM

വയനാട്ടിൽ വീണ്ടും ഷിഗെല്ല; എൻജിനീയറിങ് കോളജ് വിദ്യാർത്ഥിക്ക് രോഗം സ്ഥിരീകരിച്ചു

വയനാട് എൻജിനീയറിങ് കോളജ് വിദ്യാർത്ഥിക്ക് ഷിഗെല്ല സ്ഥിരീകരിച്ചു. നാല് പേർ കൂടി ചികിത്സയിൽ. തവിഞ്ഞാൽ പഞ്ചായത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ...

Read More >>
പാലയാട് ചിറക്കുനിയിൽ  ഓട്ടോ ഡ്രൈവറെ സ്കൂട്ടർ യാത്രക്കാരൻ ആക്രമിച്ചു ; പ്രതിക്കായി അന്വേഷണം

Jul 20, 2026 05:53 PM

പാലയാട് ചിറക്കുനിയിൽ ഓട്ടോ ഡ്രൈവറെ സ്കൂട്ടർ യാത്രക്കാരൻ ആക്രമിച്ചു ; പ്രതിക്കായി അന്വേഷണം

പാലയാട് ചിറക്കുനിയിൽ ഓട്ടോ ഡ്രൈവർ എം. ഇസ്മയിലിനെ സ്കൂട്ടർ യാത്രികൻ മർദിച്ചു. ഹൃദ്രോഗിയായ ഡ്രൈവർ ആശുപത്രിയിൽ. പ്രതി...

Read More >>
adimage adimage
Top Stories

News Roundup

GCC News

adimage