നെന്മാറ ഇരട്ടക്കൊലക്കേസ്: പ്രതി ചെന്താമരക്ക് വധശിക്ഷയും 20 ലക്ഷം പിഴയും
adimage

adimage

നെന്മാറ ഇരട്ടക്കൊലക്കേസ്: പ്രതി ചെന്താമരക്ക് വധശിക്ഷയും 20 ലക്ഷം പിഴയും

നെന്മാറ ഇരട്ടക്കൊലക്കേസ്: പ്രതി ചെന്താമരക്ക് വധശിക്ഷയും 20 ലക്ഷം പിഴയും adimage
2026-07-20T12:30:00 | By Rajina Sandeep

(www.panoornews.in)കേരളത്തെ നടുക്കിയ നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി ചെന്താമരക്ക് വധശിക്ഷ വിധിച്ച് കോടതി.

പാലക്കാട് അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. ഇരുഭാഗത്തിന്റെയും വിശദമായ വാദങ്ങൾ കേട്ട ശേഷം കേസ് അപൂർവങ്ങളിൽ അപൂർവമാണെന്ന് നിരീക്ഷിച്ചാണ് കോടതി വധശിക്ഷ പ്രഖ്യാപിച്ചത്.

കോടതി 20 ലക്ഷം രൂപ പിഴയും വിധിച്ചു. ഈ തുക കൊല്ലപ്പെട്ട സുധാകരന്റെ മക്കൾക്ക് നൽകണം. തുക നൽകാൻ ചെന്താമരക്ക് കഴിയുന്നില്ലെങ്കിൽ സർക്കാർ സഹായം നൽകണമെന്നും വിധിയിൽ പറഞ്ഞു. പിഴ അടച്ചില്ലെങ്കിൽ കൂടാതെ 3 വർഷം അധിക തടവ് അനുഭവിക്കണമെന്നും കോടതി ഉത്തരവിട്ടു.

ചെന്താമരക്ക് മാനസിക പ്രശ്നങ്ങളില്ലെന്ന് കോടതി വ്യക്തമാക്കി. സൈക്കോളജി, സൈക്യാട്രി റിപ്പോർട്ടുകളും ഇത് ശരിവെക്കുന്നുണ്ടെന്ന് ജഡ്ജി പറഞ്ഞു. "ഗാന്ധിയല്ല താൻ. ഞാൻ അങ്ങോട്ട് പ്രശ്നത്തിന് പോകില്ല. ഇങ്ങോട്ട് വന്നാൽ വെറുതെ വിടില്ല" എന്ന് പ്രതി കോടതിയിൽ പറഞ്ഞതായും വിധിയിൽ പരാമർശിച്ചു.

കൊല്ലപ്പെട്ട സുധാകരന്റെ മകളുടെ കാര്യത്തിൽ പ്രതി കുറ്റബോധം പ്രകടിപ്പിച്ചെങ്കിലും പ്രതിക്ക് മാനസാന്തരം ഉണ്ടാകില്ല എന്ന് കോടതി വിലയിരുത്തി. ഇരകളുടെ ഭാഗത്ത് നിന്ന് പ്രകോപനം ഉണ്ടായിട്ടില്ല. പ്രകോപനമില്ലാതെയാണ് കൊലപാതകം നടന്നത്.

ജാമ്യം ലംഘിച്ചാണ് ചെന്താമര കൊലപാതകങ്ങൾ നടത്തിയത്. ജില്ലാ പ്രൊബേഷൻ ഓഫീസറുടെ റിപ്പോർട്ട് പ്രകാരം പ്രതി വീണ്ടും കുറ്റം ചെയ്യാൻ സാധ്യതയുള്ള ആളാണെന്നും കോടതി ചൂണ്ടിക്കാട്ടി. സമൂഹത്തിന് പ്രതി ഭീഷണിയാണെങ്കിൽ വധശിക്ഷ നൽകാമെന്ന ഹൈക്കോടതി വിധികളുടെ അടിസ്ഥാനത്തിലാണ് ശിക്ഷയെന്ന് കോടതി വ്യക്തമാക്കി.

Content Highlight: Nemmara Double Murder Case: Chendamara Sentenced to Death, Rs 20 Lakh Fine

adimage

Next TV

adimage
Related Stories
പാലയാട് ചിറക്കുനിയിൽ  ഓട്ടോ ഡ്രൈവറെ സ്കൂട്ടർ യാത്രക്കാരൻ ആക്രമിച്ചു ; പ്രതിക്കായി അന്വേഷണം

Jul 20, 2026 05:53 PM

പാലയാട് ചിറക്കുനിയിൽ ഓട്ടോ ഡ്രൈവറെ സ്കൂട്ടർ യാത്രക്കാരൻ ആക്രമിച്ചു ; പ്രതിക്കായി അന്വേഷണം

പാലയാട് ചിറക്കുനിയിൽ ഓട്ടോ ഡ്രൈവർ എം. ഇസ്മയിലിനെ സ്കൂട്ടർ യാത്രികൻ മർദിച്ചു. ഹൃദ്രോഗിയായ ഡ്രൈവർ ആശുപത്രിയിൽ. പ്രതി...

Read More >>
ടെലിച്ചറി ലയൺസ് ക്ലബ്ബിൻ്റെ 2026 - 27  വർഷത്തേക്കുള്ള  ഭാരവാഹികൾ സ്ഥാനമേറ്റു.

Jul 20, 2026 11:24 AM

ടെലിച്ചറി ലയൺസ് ക്ലബ്ബിൻ്റെ 2026 - 27 വർഷത്തേക്കുള്ള ഭാരവാഹികൾ സ്ഥാനമേറ്റു.

ടെലിച്ചറി ലയൺസ് ക്ലബ്ബിന്റെ 2026-27 വർഷത്തേക്കുള്ള ഭാരവാഹികൾ സ്ഥാനമേറ്റു. രാജേഷ് കൃഷ്ണൻ പ്രസിഡണ്ട്, സുഭാഷ് സെക്രട്ടറി, ഗിരീഷ് തൊവരായി...

Read More >>
തളിപ്പറമ്പിൽ സ്ത്രീയുടെ മാല പൊട്ടിക്കാൻ ശ്രമം; രണ്ട് യുവാക്കൾക്കെതിരെ കേസ്

Jul 20, 2026 10:30 AM

തളിപ്പറമ്പിൽ സ്ത്രീയുടെ മാല പൊട്ടിക്കാൻ ശ്രമം; രണ്ട് യുവാക്കൾക്കെതിരെ കേസ്

തളിപ്പറമ്പ് മൊട്ടമ്മൽ ബാറിന് സമീപം സ്ത്രീയുടെ മാല പൊട്ടിക്കാൻ ശ്രമം. അനസ് പി.വി, സൂര്യൻ എസ്.എസ് എന്നിവർക്കെതിരെ തളിപ്പറമ്പ് പോലീസ്...

Read More >>
adimage
'ലഹരിക്കെതിരെ ഫിറ്റ്നസ്' സന്ദേശവുമായി ജവഹർഘട്ടിൽ Anti-Drug Awareness Programme

Jul 19, 2026 02:15 PM

'ലഹരിക്കെതിരെ ഫിറ്റ്നസ്' സന്ദേശവുമായി ജവഹർഘട്ടിൽ Anti-Drug Awareness Programme

ലഹരിക്കെതിരെ കായിക സംസ്കാരം എന്ന സന്ദേശവുമായി തലശ്ശേരി ജവഹർഘട്ടിൽ Anti-Drug Awareness Programme. സൂംബ, ശുചീകരണം, ഫുട്ബോൾ മത്സരം എന്നിവ...

Read More >>
72-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ തൂക്കി മലയാളം ; നാലാം തവണയും മികച്ച നടനുള്ള പുരസ്ക്കാരം  മമ്മൂട്ടിക്ക്

Jul 18, 2026 09:29 PM

72-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ തൂക്കി മലയാളം ; നാലാം തവണയും മികച്ച നടനുള്ള പുരസ്ക്കാരം മമ്മൂട്ടിക്ക്

72-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിച്ചു. ഭ്രമയുഗത്തിന് മമ്മൂട്ടിക്ക് മികച്ച നടൻ. ഫെമിനിച്ചി ഫാത്തിമ മികച്ച മലയാള ചിത്രം. മലയാളത്തിന് അഭിമാന...

Read More >>
എരഞ്ഞോളിയിൽ സെക്യൂരിറ്റി ജീവനക്കാരൻ ജോലി സ്ഥലത്ത് മരിച്ച നിലയിൽ

Jul 18, 2026 04:36 PM

എരഞ്ഞോളിയിൽ സെക്യൂരിറ്റി ജീവനക്കാരൻ ജോലി സ്ഥലത്ത് മരിച്ച നിലയിൽ

എരഞ്ഞോളി കിൻഫ്രയിലെ കേന്ദ്ര സർക്കാർ വേർഹൗസിൽ സെക്യൂരിറ്റി ജീവനക്കാരൻ സുധീർ ബാബുവിനെ ജോലി സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. കതിരൂർ പോലീസ്...

Read More >>
adimage adimage
Top Stories










GCC News






Entertainment News





adimage