ടെലിച്ചറി ലയൺസ് ക്ലബ്ബിൻ്റെ 2026 - 27  വർഷത്തേക്കുള്ള  ഭാരവാഹികൾ സ്ഥാനമേറ്റു.
adimage

adimage

ടെലിച്ചറി ലയൺസ് ക്ലബ്ബിൻ്റെ 2026 - 27 വർഷത്തേക്കുള്ള ഭാരവാഹികൾ സ്ഥാനമേറ്റു.

ടെലിച്ചറി ലയൺസ് ക്ലബ്ബിൻ്റെ 2026 - 27  വർഷത്തേക്കുള്ള  ഭാരവാഹികൾ സ്ഥാനമേറ്റു. adimage
2026-07-20T11:24:00 | By Rajina Sandeep

തലശ്ശേരി:(www.panoornews.in)ലയൺസ് ക്ലബ്ബ് ടെലിച്ചറിയുടെ 2026-27 വർഷത്തേക്കുള്ള ഭാരവാഹികൾ സ്ഥാനമേറ്റു.മുൻ മൾട്ടിപ്പിൾ കൗൺസിൽ ചെയർപേഴ്സൻ രാജൻ നമ്പൂതിരി സ്ഥാനാരോഹണ ചടങ്ങ് ഉദ്ഘാടനം ചെയ്തു. മുൻ ഡിസ്ട്രിക്റ്റ് ഗവർണറും മൾട്ടിപ്പിൾ ഡിസ്ട്രിക്റ്റ് ജി.എൽ.ടി കോ-ഓർഡിനേറ്ററുമായ ടി.കെ. രജീഷ് വിശിഷ്ടാതിഥിയായി പങ്കെടുത്തു.

പുതിയ ഭരണസമിതിയിൽ പ്രസിഡണ്ടായി രാജേഷ് കൃഷ്ണനും, സെക്രട്ടറിയായി സുഭാഷും, ട്രഷറായി ഗിരീഷ് തൊവരായിയും ചുമതലയേറ്റു. 40 അംഗ ഭരണസമിതിയാണ് പുതുതായി സ്ഥാനമേറ്റത്.

ചടങ്ങിൽ സുധേഷ് ഷേണായ് അധ്യക്ഷത വഹിച്ചു. വിനയ കുമാർ സ്വാഗതവും, സുഭാഷ് നന്ദിയും പറഞ്ഞു. കഴിഞ്ഞ വർഷത്തെ പ്രവർത്തനങ്ങളുടെ വാർഷിക റിപ്പോർട്ട് അനിത ഷേണായ് അവതരിപ്പിച്ചു.

പാനൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എൻ. സുധീഷിനെ ചടങ്ങിൽ ആദരിച്ചു. റീജിയൻ ചെയർപേഴ്സൺ മിഥുൻ, സുചിത്ര മോഹൻ, ശ്രീനിവാസപൈ, ചിത്ര പൈ, പാർവതി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

സ്ഥാനാരോഹണത്തോടനുബന്ധിച്ച് ക്ലബ്ബിന്റെ സേവന പ്രവർത്തനങ്ങളും നടന്നു. അഗതിമന്ദിരത്തിലെ അന്തേവാസികൾക്ക് പുതപ്പുകളും, ജേസി സ്പെഷൽ സ്കൂളിലെ അംഗപരിമിതരായ കുട്ടികൾക്ക് വീൽചെയറുകളും നൽകി.

സാമൂഹിക സേവന രംഗത്ത് സജീവമായ ടെലിച്ചറി ലയൺസ് ക്ലബ്ബ് പുതിയ വർഷത്തിലും വിദ്യാഭ്യാസം, ആരോഗ്യം, കാരുണ്യ പ്രവർത്തനങ്ങൾ എന്നിവയ്ക്ക് മുൻഗണന നൽകുമെന്ന് പുതിയ പ്രസിഡണ്ട് രാജേഷ് കൃഷ്ണൻ പറഞ്ഞു.

Content Highlight: Tellicherry Lions Club New Office Bearers 2026-27 Take Charge, Rajesh Krishna President

adimage

Next TV

adimage
Related Stories
പാലയാട് ചിറക്കുനിയിൽ  ഓട്ടോ ഡ്രൈവറെ സ്കൂട്ടർ യാത്രക്കാരൻ ആക്രമിച്ചു ; പ്രതിക്കായി അന്വേഷണം

Jul 20, 2026 05:53 PM

പാലയാട് ചിറക്കുനിയിൽ ഓട്ടോ ഡ്രൈവറെ സ്കൂട്ടർ യാത്രക്കാരൻ ആക്രമിച്ചു ; പ്രതിക്കായി അന്വേഷണം

പാലയാട് ചിറക്കുനിയിൽ ഓട്ടോ ഡ്രൈവർ എം. ഇസ്മയിലിനെ സ്കൂട്ടർ യാത്രികൻ മർദിച്ചു. ഹൃദ്രോഗിയായ ഡ്രൈവർ ആശുപത്രിയിൽ. പ്രതി...

Read More >>
നെന്മാറ ഇരട്ടക്കൊലക്കേസ്: പ്രതി ചെന്താമരക്ക് വധശിക്ഷയും 20 ലക്ഷം പിഴയും

Jul 20, 2026 12:30 PM

നെന്മാറ ഇരട്ടക്കൊലക്കേസ്: പ്രതി ചെന്താമരക്ക് വധശിക്ഷയും 20 ലക്ഷം പിഴയും

നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി ചെന്താമരക്ക് പാലക്കാട് കോടതി വധശിക്ഷ വിധിച്ചു. 20 ലക്ഷം പിഴയും അടക്കണം. കേസ് അപൂർവങ്ങളിൽ അപൂർവമെന്ന്...

Read More >>
തളിപ്പറമ്പിൽ സ്ത്രീയുടെ മാല പൊട്ടിക്കാൻ ശ്രമം; രണ്ട് യുവാക്കൾക്കെതിരെ കേസ്

Jul 20, 2026 10:30 AM

തളിപ്പറമ്പിൽ സ്ത്രീയുടെ മാല പൊട്ടിക്കാൻ ശ്രമം; രണ്ട് യുവാക്കൾക്കെതിരെ കേസ്

തളിപ്പറമ്പ് മൊട്ടമ്മൽ ബാറിന് സമീപം സ്ത്രീയുടെ മാല പൊട്ടിക്കാൻ ശ്രമം. അനസ് പി.വി, സൂര്യൻ എസ്.എസ് എന്നിവർക്കെതിരെ തളിപ്പറമ്പ് പോലീസ്...

Read More >>
adimage
'ലഹരിക്കെതിരെ ഫിറ്റ്നസ്' സന്ദേശവുമായി ജവഹർഘട്ടിൽ Anti-Drug Awareness Programme

Jul 19, 2026 02:15 PM

'ലഹരിക്കെതിരെ ഫിറ്റ്നസ്' സന്ദേശവുമായി ജവഹർഘട്ടിൽ Anti-Drug Awareness Programme

ലഹരിക്കെതിരെ കായിക സംസ്കാരം എന്ന സന്ദേശവുമായി തലശ്ശേരി ജവഹർഘട്ടിൽ Anti-Drug Awareness Programme. സൂംബ, ശുചീകരണം, ഫുട്ബോൾ മത്സരം എന്നിവ...

Read More >>
72-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ തൂക്കി മലയാളം ; നാലാം തവണയും മികച്ച നടനുള്ള പുരസ്ക്കാരം  മമ്മൂട്ടിക്ക്

Jul 18, 2026 09:29 PM

72-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ തൂക്കി മലയാളം ; നാലാം തവണയും മികച്ച നടനുള്ള പുരസ്ക്കാരം മമ്മൂട്ടിക്ക്

72-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിച്ചു. ഭ്രമയുഗത്തിന് മമ്മൂട്ടിക്ക് മികച്ച നടൻ. ഫെമിനിച്ചി ഫാത്തിമ മികച്ച മലയാള ചിത്രം. മലയാളത്തിന് അഭിമാന...

Read More >>
എരഞ്ഞോളിയിൽ സെക്യൂരിറ്റി ജീവനക്കാരൻ ജോലി സ്ഥലത്ത് മരിച്ച നിലയിൽ

Jul 18, 2026 04:36 PM

എരഞ്ഞോളിയിൽ സെക്യൂരിറ്റി ജീവനക്കാരൻ ജോലി സ്ഥലത്ത് മരിച്ച നിലയിൽ

എരഞ്ഞോളി കിൻഫ്രയിലെ കേന്ദ്ര സർക്കാർ വേർഹൗസിൽ സെക്യൂരിറ്റി ജീവനക്കാരൻ സുധീർ ബാബുവിനെ ജോലി സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. കതിരൂർ പോലീസ്...

Read More >>
adimage adimage
Top Stories










GCC News






Entertainment News





adimage