നവീകരിച്ച തലശേരി റെയില്‍വേ സ്റ്റേഷന്‍ നാടിന് സമര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ; അന്താരാഷ്ട്ര നിലവാരത്തിലേക്കുയർത്തിയത് 22 കോടി 36 ലക്ഷം വകയിരുത്തി
adimage

adimage

നവീകരിച്ച തലശേരി റെയില്‍വേ സ്റ്റേഷന്‍ നാടിന് സമര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ; അന്താരാഷ്ട്ര നിലവാരത്തിലേക്കുയർത്തിയത് 22 കോടി 36 ലക്ഷം വകയിരുത്തി

നവീകരിച്ച തലശേരി റെയില്‍വേ സ്റ്റേഷന്‍ നാടിന് സമര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ; അന്താരാഷ്ട്ര നിലവാരത്തിലേക്കുയർത്തിയത് 22 കോടി 36 ലക്ഷം വകയിരുത്തി adimage
2026-07-17T19:52:00 | By Rajina Sandeep
#Thalassery Railway Station #Amrit Bharat #Narendra Modi #Kerala Railways #Station Upgrade

തലശ്ശേരി: അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തി അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തിയ തലശ്ശേരി റെയിൽവേ സ്റ്റേഷൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഓൺലൈനായി നാടിന് സമർപ്പിച്ചു.

22.36 കോടി രൂപ ചെലവിലാണ് സ്റ്റേഷന്റെ സമഗ്ര നവീകരണം പൂർത്തിയാക്കിയത്. റെയിൽവേ സ്റ്റേഷനിൽ നടന്ന ചടങ്ങിൽ സി. സദാനന്ദൻ എം.പി, ഷാഫി പറമ്പിൽ എം.പി, കാരായി രാജൻ എം.എൽ.എ, നഗരസഭ ചെയർപേഴ്സൺ കാരായി ചന്ദ്രശേഖരൻ, പി.കെ കൃഷ്ണദാസൻ, പാലക്കാട് ഡിവിഷൻ എ.ഡി.ആർ.എം ജെറിൻ എസ്. ആനന്ദ് എന്നിവർ സംസാരിച്ചു.

ഷൊർണൂർ-മംഗളൂരു മെയിൻ ലൈനിലെ പ്രധാനപ്പെട്ട എൻ.എസ്.ജി-3 കാറ്റഗറിയിൽപ്പെട്ടതാണ് തലശ്ശേരി സ്റ്റേഷൻ. പ്രതിദിനം ശരാശരി 28,642 യാത്രക്കാർ ആശ്രയിക്കുന്ന ഈ സ്റ്റേഷൻ വഴി ദിവസേന 68 മുതൽ 70 വരെ ട്രെയിൻ സർവിസുകൾ കടന്നുപോകുന്നുണ്ട്.

നവീകരണത്തിന്റെ ഭാഗമായി സ്റ്റേഷന്റെ പ്രധാന മുൻഭാഗം മനോഹരമാക്കി. വാഹനങ്ങൾക്ക് പ്രത്യേകമായി വരാനും പോകാനുമുള്ള ഡ്രൈവ്വേകളോട് കൂടിയ പ്രവേശന കവാടം നിർമ്മിച്ചു. ശീതീകരിച്ച വെയ്റ്റിംഗ് ഹാൾ, ഓപ്പൺ വെയ്റ്റിംഗ് ലോഞ്ച്, വിശാലമായ കോൺകോഴ്സ്, ആധുനിക ബുക്കിംഗ് ഓഫിസുകൾ എന്നിവയും ഒരുക്കിയിട്ടുണ്ട്.

പ്ലാറ്റ്ഫോമുകളെ പരസ്പരം ബന്ധിപ്പിക്കുന്ന ഫുട്ഓവർ ബ്രിഡ്ജിൽ 2 പുതിയ ലിഫ്റ്റുകൾ സ്ഥാപിച്ചു. 17 പുതിയ പ്ലാറ്റ്ഫോം ഷെൽട്ടറുകൾ, എൽ.ഇ.ഡി ലൈറ്റുകൾ, ഡിജിറ്റൽ കോച്ച് ഗൈഡൻസ് സിസ്റ്റം, ഇലക്ട്രോണിക് ട്രെയിൻ ഇൻഡിക്കേഷൻ ബോർഡുകൾ എന്നിവയും സജ്ജീകരിച്ചു.

മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിക്കാർക്കും തടസമില്ലാതെ സഞ്ചരിക്കാൻ ടാക്ടൈൽ വാക്ക്വേകൾ, ഹാൻഡ്റെയിലുകളോട് കൂടിയ റാമ്പുകൾ, ഉയരം കുറഞ്ഞ ബുക്കിംഗ് കൗണ്ടറുകൾ, പ്രത്യേക ശുചിമുറികൾ എന്നിവയും സ്റ്റേഷനിൽ ഒരുക്കിയിട്ടുണ്ട്. സ്റ്റേഷൻ നവീകരണത്തോടനുബന്ധിച്ച് നഗരത്തിലെ സ്കൂളുകളിലെ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനദാനവും ചടങ്ങിൽ നിർവഹിച്ചു.

വടക്കൻ കേരളത്തിലെ അടിസ്ഥാന സൗകര്യ വികസനത്തിൽ ഈ നവീകരണം ഒരു നാഴികക്കല്ലാകുമെന്ന് നേതാക്കൾ പറഞ്ഞു.

Content Highlight: PM Modi Dedicates Upgraded Thalassery Railway Station to Nation, Rs 22.36 Crore Makeover

#Thalassery Railway Station #Amrit Bharat #Narendra Modi #Kerala Railways #Station Upgrade

adimage

Next TV

adimage
Related Stories
പാലയാട് ചിറക്കുനിയിൽ  ഓട്ടോ ഡ്രൈവറെ സ്കൂട്ടർ യാത്രക്കാരൻ ആക്രമിച്ചു ; പ്രതിക്കായി അന്വേഷണം

Jul 20, 2026 05:53 PM

പാലയാട് ചിറക്കുനിയിൽ ഓട്ടോ ഡ്രൈവറെ സ്കൂട്ടർ യാത്രക്കാരൻ ആക്രമിച്ചു ; പ്രതിക്കായി അന്വേഷണം

പാലയാട് ചിറക്കുനിയിൽ ഓട്ടോ ഡ്രൈവർ എം. ഇസ്മയിലിനെ സ്കൂട്ടർ യാത്രികൻ മർദിച്ചു. ഹൃദ്രോഗിയായ ഡ്രൈവർ ആശുപത്രിയിൽ. പ്രതി...

Read More >>
നെന്മാറ ഇരട്ടക്കൊലക്കേസ്: പ്രതി ചെന്താമരക്ക് വധശിക്ഷയും 20 ലക്ഷം പിഴയും

Jul 20, 2026 12:30 PM

നെന്മാറ ഇരട്ടക്കൊലക്കേസ്: പ്രതി ചെന്താമരക്ക് വധശിക്ഷയും 20 ലക്ഷം പിഴയും

നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി ചെന്താമരക്ക് പാലക്കാട് കോടതി വധശിക്ഷ വിധിച്ചു. 20 ലക്ഷം പിഴയും അടക്കണം. കേസ് അപൂർവങ്ങളിൽ അപൂർവമെന്ന്...

Read More >>
ടെലിച്ചറി ലയൺസ് ക്ലബ്ബിൻ്റെ 2026 - 27  വർഷത്തേക്കുള്ള  ഭാരവാഹികൾ സ്ഥാനമേറ്റു.

Jul 20, 2026 11:24 AM

ടെലിച്ചറി ലയൺസ് ക്ലബ്ബിൻ്റെ 2026 - 27 വർഷത്തേക്കുള്ള ഭാരവാഹികൾ സ്ഥാനമേറ്റു.

ടെലിച്ചറി ലയൺസ് ക്ലബ്ബിന്റെ 2026-27 വർഷത്തേക്കുള്ള ഭാരവാഹികൾ സ്ഥാനമേറ്റു. രാജേഷ് കൃഷ്ണൻ പ്രസിഡണ്ട്, സുഭാഷ് സെക്രട്ടറി, ഗിരീഷ് തൊവരായി...

Read More >>
adimage
തളിപ്പറമ്പിൽ സ്ത്രീയുടെ മാല പൊട്ടിക്കാൻ ശ്രമം; രണ്ട് യുവാക്കൾക്കെതിരെ കേസ്

Jul 20, 2026 10:30 AM

തളിപ്പറമ്പിൽ സ്ത്രീയുടെ മാല പൊട്ടിക്കാൻ ശ്രമം; രണ്ട് യുവാക്കൾക്കെതിരെ കേസ്

തളിപ്പറമ്പ് മൊട്ടമ്മൽ ബാറിന് സമീപം സ്ത്രീയുടെ മാല പൊട്ടിക്കാൻ ശ്രമം. അനസ് പി.വി, സൂര്യൻ എസ്.എസ് എന്നിവർക്കെതിരെ തളിപ്പറമ്പ് പോലീസ്...

Read More >>
'ലഹരിക്കെതിരെ ഫിറ്റ്നസ്' സന്ദേശവുമായി ജവഹർഘട്ടിൽ Anti-Drug Awareness Programme

Jul 19, 2026 02:15 PM

'ലഹരിക്കെതിരെ ഫിറ്റ്നസ്' സന്ദേശവുമായി ജവഹർഘട്ടിൽ Anti-Drug Awareness Programme

ലഹരിക്കെതിരെ കായിക സംസ്കാരം എന്ന സന്ദേശവുമായി തലശ്ശേരി ജവഹർഘട്ടിൽ Anti-Drug Awareness Programme. സൂംബ, ശുചീകരണം, ഫുട്ബോൾ മത്സരം എന്നിവ...

Read More >>
72-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ തൂക്കി മലയാളം ; നാലാം തവണയും മികച്ച നടനുള്ള പുരസ്ക്കാരം  മമ്മൂട്ടിക്ക്

Jul 18, 2026 09:29 PM

72-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ തൂക്കി മലയാളം ; നാലാം തവണയും മികച്ച നടനുള്ള പുരസ്ക്കാരം മമ്മൂട്ടിക്ക്

72-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിച്ചു. ഭ്രമയുഗത്തിന് മമ്മൂട്ടിക്ക് മികച്ച നടൻ. ഫെമിനിച്ചി ഫാത്തിമ മികച്ച മലയാള ചിത്രം. മലയാളത്തിന് അഭിമാന...

Read More >>
adimage adimage
Top Stories

GCC News

Entertainment News

adimage