തലശ്ശേരി: ലഹരിക്കെതിരെ കായിക സംസ്കാരം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ജവഹർഘട്ടിൽ സംഘടിപ്പിച്ച "Anti-Drug Awareness Programme" ശ്രദ്ധേയമായി.
തലശ്ശേരി മുനിസിപ്പൽ ചെയർമാൻ കാരായി ചന്ദ്രശേഖരൻ പരിപാടി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ അഡ്വ. ടി. ആസഫ് അലി മുഖ്യാതിഥിയായി പങ്കെടുത്ത് ലഹരിവിരുദ്ധ സന്ദേശം നൽകി.
എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എം.കെ. സുനിൽ സ്വാഗതം ആശംസിച്ചു. തലശ്ശേരി ടൈറ്റാൻ ജിം മാനേജിംഗ് ഡയറക്ടറും ട്രെയിനറുമായ സുധീഷ് പി.വി അധ്യക്ഷത വഹിച്ചു. ലഹരിവിരുദ്ധ പ്രതിജ്ഞയ്ക്ക് തലശ്ശേരി എക്സൈസ് ഇൻസ്പെക്ടർ ആദർശ് ജി നേതൃത്വം നൽകി.
റവ. ഫാദർ ബെന്നി മണപ്പാട്ട്, വിമുക്തി മിഷൻ ജില്ലാ കോർഡിനേറ്റർ സുജിത്ത് എം എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. പരിപാടി കോർഡിനേറ്റ് ചെയ്തത് സർക്കിൾ ഇൻസ്പെക്ടർ സലിംകുമാർ ദാസ് ആണ്.


അസി. എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡുമാരായ സന്തോഷ് ടി, ശശികുമാർ കെ, പ്രിവന്റീവ് ഓഫീസർ പ്രസന്ന എം.കെ, CEO ഡ്രൈവർ സരിൻ ഇ.കെ, WCO ഐശ്വര്യ പി.പി എന്നിവരും പങ്കെടുത്തു.
പരിപാടിയോടനുബന്ധിച്ച് സൂംബ ഫിറ്റ്നസ് പരിശീലനം, ജവഹർഘട്ട് പരിസരത്തെ ശുചീകരണ പ്രവർത്തനം, കുട്ടികൾക്കായി ഫുട്ബോൾ ഷൂട്ട്ഔട്ട് മത്സരം എന്നിവയും സംഘടിപ്പിച്ചു.
ലഹരിവിരുദ്ധ സന്ദേശം സമൂഹത്തിലെത്തിക്കുന്നതിനൊപ്പം ആരോഗ്യകരമായ ജീവിതശൈലിയുടെയും പരിസ്ഥിതി സംരക്ഷണത്തിന്റെയും പ്രാധാന്യവും പരിപാടിയിൽ ഉയർത്തി.
യുവജനങ്ങൾ, വിദ്യാർത്ഥികൾ, കായികപ്രവർത്തകർ, പൊതുജനങ്ങൾ എന്നിവർ "Say No to Drugs – Say Yes to Fitness" എന്ന സന്ദേശം ഏറ്റെടുത്ത് ലഹരിമുക്ത സമൂഹത്തിനായി പ്രതിജ്ഞ പുതുക്കി.
Content Highlight: Anti-Drug Awareness Programme Held at Jawahar Ghat Thalassery Promoting Fitness




































.jpeg)









