#Cheruvakkara Tharavadu #Family Meet #Thalassery #Family Gathering
തലശ്ശേരി: കുടുംബബന്ധങ്ങൾ കൂടുതൽ ദൃഢമാക്കുന്നതിനും പാരമ്പര്യ മൂല്യങ്ങൾ പുതുതലമുറയിലേക്ക് കൈമാറുന്നതിനുമുള്ള ലക്ഷ്യത്തോടെ ചെറുവക്കര തറവാടിന്റെ കുടുംബസംഗമം തലശ്ശേരി ഓറിയ ഓഡിറ്റോറിയത്തിൽ ആഘോഷപൂർവം നടന്നു.
കുടുംബത്തിലെ മുതിർന്ന കാരണവർ റഹീം ചെറുവക്കര സംഗമം ഉദ്ഘാടനം ചെയ്തു. ഫൈസൽ ഹാജി ക്വാളിറ്റി അധ്യക്ഷത വഹിച്ചു. അന്താരാഷ്ട്ര പരിശീലകനും മോട്ടിവേഷണൽ സ്പീക്കറുമായ ഡോ. സുലൈമാൻ മേൽപത്തൂർ മുഖ്യാതിഥിയായി പങ്കെടുത്തു.
ചടങ്ങിൽ കുടുംബത്തിലെ മുതിർന്ന അംഗങ്ങളെ ആദരിച്ചു. ഖുർആൻ മനഃപാഠമാക്കിയ ഹാഫിളുകളായ കുട്ടികളെയും, എസ്.എസ്.എൽ.സി., പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികളെയും അനുമോദിച്ചു. വിവിധ പ്രൊഫഷണൽ ബിരുദങ്ങൾ വിജയകരമായി പൂർത്തിയാക്കിയ യുവതലമുറയ്ക്ക് സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.
ചെറുവക്കര തറവാടിന്റെ ചരിത്രവും പാരമ്പര്യവും പുതലമുറയ്ക്ക് പരിചയപ്പെടുത്തിക്കൊണ്ട് മുൻ തലശ്ശേരി നഗരസഭാ ചെയർമാൻ അഡ്വ. എം.വി. മുഹമ്മദ് സലീം പ്രഭാഷണം നടത്തി. കുടുംബത്തിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളെക്കുറിച്ച് അഹമ്മദ് അൻവർ ചെറുവക്കര വിശദീകരിച്ചു.സാഹിർ ചെറുവക്കര സ്വാഗതവും പി.എം. നാസർ ആശംസയും സിദ്ദിഖ് ചെറുവക്കര നന്ദിയും രേഖപ്പെടുത്തി.
ഔദ്യോഗിക ചടങ്ങുകൾക്ക് ശേഷം കുടുംബാംഗങ്ങളായ കുട്ടികളുടെ കലാപരിപാടികളും വിവിധ കായിക മത്സരങ്ങളും അരങ്ങേറി. കുടുംബാംഗങ്ങളുടെ സജീവ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ സംഗമം കുടുംബന്ധങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്ന വേദിയായി മാറി.
Content Highlight: Cheruvakkara Tharavadu Family Meet: Celebrating Heritage and Achievements in Thalassery
#Cheruvakkara Tharavadu #Family Meet #Thalassery #Family Gathering















































