'അടർന്ന്' തീരുമോ തലശ്ശേരി ജൂബിലി ഷോപ്പിംഗ് കോംപ്ലക്സ്..? ;  സീലിംഗിലെ സിമന്റ് പാളികൾ അടർന്ന് വീഴുന്നത് തുടർക്കഥ
adimage
adimage
adimage
2026-07-22T10:29:00

#Jubilee Shopping Complex #Building Safety #Thalassery Municipality #Thalassery

തലശ്ശേരി:(www.thalasserynews.in)  തലശ്ശേരി നഗരത്തിന്റെ ഹൃദയഭാഗത്തുള്ള പഴയ ബസ് സ്റ്റാൻഡിലെ ജൂബിലി ഷോപ്പിംഗ് കോംപ്ലക്സിൽ സുരക്ഷാ ആശങ്കകൾ വീണ്ടും ഉയരുന്നു. താഴത്തെ നിലയിലെ സീലിങ്ങിൽ നിന്ന് സിമന്റ് പാളികൾ ഇന്നലെ രാത്രി അടർന്ന് വീണു.

രാത്രി സമയമായതിനാൽ ആളപായമൊന്നും ഉണ്ടായില്ല. എന്നാൽ പകൽ സമയത്താണ് സംഭവം നടന്നതെങ്കിൽ വലിയ ദുരന്തം സംഭവിക്കുമായിരുന്നുവെന്ന് വ്യാപാരികളും നാട്ടുകാരും പറയുന്നു.

തലശ്ശേരിയിലെ പ്രധാന വാണിജ്യ കേന്ദ്രങ്ങളിലൊന്നാണ് ജൂബിലി ഷോപ്പിംഗ് കോംപ്ലക്സ്. ദിവസേന ആയിരക്കണക്കിന് ആളുകൾ ഇവിടെ എത്തുന്നുണ്ട്. മെഡിക്കൽ ഷോപ്പുകൾ, ബാങ്കുകൾ, ടെക്സ്റ്റൈൽ സ്ഥാപനങ്ങൾ, പ്രസ് ഫോറം, ചാർട്ടേഡ് അക്കൗണ്ടന്റ് ഓഫീസുകൾ ഉൾപ്പെടെ നിരവധി സ്ഥാപനങ്ങൾ ഇവിടെ പ്രവർത്തിക്കുന്നുണ്ട്.

കെട്ടിടത്തിന്റെ വിവിധ ഭാഗങ്ങളിൽ സീലിങ് പൊളിഞ്ഞുവീഴുന്നതും ചുമരുകളിൽ വിള്ളലുകൾ പ്രത്യക്ഷപ്പെടുന്നതും ചോർച്ചയുമടക്കമുള്ള പ്രശ്നങ്ങൾ ഏറെക്കാലമായി നിലനിൽക്കുന്നുണ്ടെന്ന് വ്യാപാരികൾ പറയുന്നു.

പലതവണ നഗരസഭയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും സമഗ്രമായ അറ്റകുറ്റപ്പണികൾ നടന്നിട്ടില്ലെന്ന പരാതിയും ഉയരുന്നുണ്ട്.ഏകദേശം ഒരു മാസം മുമ്പ് സ്ഥലം എം.എൽ.എ കാരായി രാജനും നഗരസഭ ചെയർമാൻ കാരായി ചന്ദ്രശേഖരനും കോംപ്ലക്സ് സന്ദർശിച്ച് ശോചനീയാവസ്ഥ വിലയിരുത്തുകയും നവീകരണം ഉടൻ നടത്തുമെന്ന് ഉറപ്പുനൽകുകയും ചെയ്തിരുന്നു.

എന്നാൽ അതിനുശേഷം കാര്യമായ നടപടികളൊന്നും ഉണ്ടായിട്ടില്ല.സുരക്ഷ ഉറപ്പാക്കുന്നതുവരെ അപകടസാധ്യതയുള്ള ഭാഗങ്ങൾ അടച്ചിടണമെന്നും വിദഗ്ധ പരിശോധന നടത്തി അടിയന്തര അറ്റകുറ്റപ്പണികൾ നടത്തണമെന്നും വ്യാപാരികളും പൊതുജനങ്ങളും ആവശ്യപ്പെടുന്നു.

Content Highlight: Thalassery Jubilee Shopping Complex Ceiling Collapse Raises Safety Concerns

#Jubilee Shopping Complex #Building Safety #Thalassery Municipality #Thalassery

adimage

Next TV

adimage
Top Stories










News Roundup






GCC News






adimage