Feb 24, 2026 03:34 PM

തലശേരി:   (www.thalasserynews.in)തലശേരി ബസ് സ്റ്റാൻ്റിൽ ബസിടിച്ച് പരിക്കേറ്റ തെരുവുനായ നൊമ്പരക്കാഴ്ചയായി .രാവിലെ 11.30 ഓടെയാണ് സംഭവം. ചൂട് കാലമായതിനാൽ നിർത്തിയിടുന്ന ബസ്സുകൾക്കടിയിൽ നായകൾ കിടക്കുന്നത് പതിവാണ്. ഇത്തരത്തിൽ കിടന്ന നായയാണ് ബസ് പിന്നോട്ടെടുക്കുമ്പോൾ അപകടത്തിൽ പെട്ടത്.

കാലൊടിഞ്ഞ് ഗുരുതരമായി പരിക്കേറ്റ നായ യാത്രക്കാർക്കും, ബസ് ജീവനക്കാർക്കും നൊമ്പരക്കാഴ്ചയായി. നായയെ രക്ഷിക്കാൻ നായപ്രേമികളെയടക്കം ബന്ധപ്പെട്ടെങ്കിലും ആരുമെത്തിയില്ല.' പരിക്കേറ്റ നായ പിന്നീട് ചത്തു.

A stray dog ​​injured after being hit by a bus at Thalassery bus stand is a shocking sight.

Next TV

Top Stories