ഹൈക്കോടതി ഉത്തരവ് ; കണ്ണൂരിന്റെ ചരിത്രത്തിന്റെ 'ഭാഗമായ സൈറൺ ഇനിയില്ല'

ഹൈക്കോടതി ഉത്തരവ് ; കണ്ണൂരിന്റെ ചരിത്രത്തിന്റെ 'ഭാഗമായ സൈറൺ ഇനിയില്ല'
Feb 25, 2026 11:43 AM | By Rajina Sandeep

(www.thalasserynews.in)കോർപറേഷൻ ഓഫിസിലെ സൈറൺ ഹൈക്കോടതി ഉത്തരവിനെത്തുടർന്ന് നിർത്തലാക്കി. ഹൈക്കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഉത്തരവിട്ടത്. കഴിഞ്ഞ ദിവസം വൈകിട്ട് മുതൽ കണ്ണൂരിൻ്റെ ചരിത്രത്തിൻ്റെ ഭാഗമായ സൈറൺ നിലച്ചു. സൈറൺ വിഷയത്തിൽ അപ്പീലിന് പോകേണ്ടതില്ലെന്നാണ് കോർപറേഷൻ നിലപാട് എന്നാണ് വിവരം.

സൈറൺ വിവാദം കഴിഞ്ഞ കോർപറേഷൻ ഭരണ സമിതി യോഗത്തിൽ വലിയ വിവാദമായിരുന്നു. സൈറൺ ശബ്ദം അനുവദനീയമായതിലും കൂടുതൽ ആണെന്നും അതിനാൽ നിർത്തലാക്കുകയോ നിയന്ത്രിക്കുകയോ വേണമെന്നും അല്ലെങ്കിൽ കണ്ടുകെട്ടുമെന്നും കലക്ടർ ഉത്തരവിട്ടു. ഡിഐജിയുടെ ആവശ്യപ്രകാരമാണ് കലക്ടർ ഉത്തരവിട്ടതെന്നായിരുന്നു യോഗത്തിൽ വിമർശനം ഉയർന്നത്. ആവശ്യമെങ്കിൽ ശബ്‌ദ തീവ്രതയിൽ മാറ്റം വരുത്താമെന്നായിരുന്നു യോഗത്തിൽ അഭിപ്രായം ഉയർന്നത്. എന്നാൽ കണ്ണൂർ കലക്ടർ നടത്തിയത് അധികാര ദുർവിനിയോഗമാണെന്ന് അന്നത്തെ മേയർ മുസ് ലിഹ് മഠത്തിൽ ആരോപിച്ചിരുന്നു.

അതിരാവിലെ മുഴങ്ങുന്ന സൈറൺ തൻ്റെ ക്യാംപ് ഓഫിസിലെ ജീവനക്കാർക്കു ബുദ്ധിമുട്ടുണ്ടാക്കുന്നതായി കണ്ണൂർ റേഞ്ച് ഡിഐജി മുൻപു കോർപറേഷനു നൽകിയ പരാതി കൗൺസിൽ തള്ളിയിരുന്നു. കോർപറേഷൻ ഓഫിസിനോടു ചേർന്നാണു ഡിഐജി, സിറ്റി പൊലീസ് കമ്മിഷണർ, കലക്‌ടർ എന്നിവരുടെ ക്യാംപ് ഓഫിസുകൾ, സൈറൺ മുഴക്കം പരിസരവാസികൾക്കു പ്രയാസമുണ്ടാക്കുന്നുവെന്നു പരാതി ലഭിച്ചതായി സിറ്റി പൊലീസ് കമ്മിഷണർ കലക്ടർക്കു റിപ്പോർട്ട് നൽകിയതിനെ തുടർന്നായിരുന്നു കലക്ട‌ർ സൈറൺ നിർത്താൻ ഉത്തരവിട്ടത്. 1965 മുതൽ സമയമറിയിക്കാൻ കണ്ണൂർ കോർപറേഷൻ തുടങ്ങിയതാണ് സൈറൺ. രാവിലെയും വൈകിട്ടും ആറു മണിക്ക്, ഉച്ചയ്ക്ക് ഒരു മണിക്ക് എന്നീ സമയങ്ങളിലാണ് സൈറൺ മുഴക്കിയിരുന്നത്

High Court order: Siren, a part of Kannur's history, is no more

Next TV

Related Stories
തലശേരി നഗരത്തിൽ കുടിവെള്ള വിതരണ പൈപ്പ് പൊട്ടി പാഴാകുന്നത് ലിറ്ററുകണക്കിന് കുടിവെള്ളം ; വിവരമറിയിച്ചിട്ടും വാട്ടർ അതോറിറ്റി കാര്യമാക്കുന്നില്ലെന്നും പരാതി

Feb 25, 2026 01:46 PM

തലശേരി നഗരത്തിൽ കുടിവെള്ള വിതരണ പൈപ്പ് പൊട്ടി പാഴാകുന്നത് ലിറ്ററുകണക്കിന് കുടിവെള്ളം ; വിവരമറിയിച്ചിട്ടും വാട്ടർ അതോറിറ്റി കാര്യമാക്കുന്നില്ലെന്നും പരാതി

തലശേരി നഗരത്തിൽ കുടിവെള്ള വിതരണ പൈപ്പ് പൊട്ടി പാഴാകുന്നത് ലിറ്ററുകണക്കിന് കുടിവെള്ളം ; വിവരമറിയിച്ചിട്ടും വാട്ടർ അതോറിറ്റി...

Read More >>
തലശേരി മേഖലയിൽ പലിശരഹിത സ്വർണ്ണ വായ്പയുടെ മറവിൽ വൻ തട്ടിപ്പ് ; മുഖ്യപ്രതി കൊച്ചിയിൽ  അറസ്റ്റിൽ, വിവിധ സ്റ്റേഷനുകളിലായി 3 കോടിയിലധികം രൂപയുടെ തട്ടിപ്പ്

Feb 25, 2026 10:33 AM

തലശേരി മേഖലയിൽ പലിശരഹിത സ്വർണ്ണ വായ്പയുടെ മറവിൽ വൻ തട്ടിപ്പ് ; മുഖ്യപ്രതി കൊച്ചിയിൽ അറസ്റ്റിൽ, വിവിധ സ്റ്റേഷനുകളിലായി 3 കോടിയിലധികം രൂപയുടെ തട്ടിപ്പ്

തലശേരി മേഖലയിൽ പലിശരഹിത സ്വർണ്ണ വായ്പയുടെ മറവിൽ വൻ തട്ടിപ്പ് ; മുഖ്യപ്രതി കൊച്ചിയിൽ അറസ്റ്റിൽ, വിവിധ സ്റ്റേഷനുകളിലായി 3 കോടിയിലധികം രൂപയുടെ...

Read More >>
കോഴിക്കോടിന് പുറമെ തലശേരിയിലും കെട്ടിടം തകർന്നു ; ആളുകൾ ഓടിമറിയതിനാൽ ഒഴിവായത് വൻ അപകടം

Feb 24, 2026 11:36 PM

കോഴിക്കോടിന് പുറമെ തലശേരിയിലും കെട്ടിടം തകർന്നു ; ആളുകൾ ഓടിമറിയതിനാൽ ഒഴിവായത് വൻ അപകടം

കോഴിക്കോടിന് പുറമെ തലശേരിയിലും കെട്ടിടം തകർന്നു ; ആളുകൾ ഓടിമറിയതിനാൽ ഒഴിവായത് വൻ...

Read More >>
തലശേരി ബസ് സ്റ്റാൻ്റിൽ ബസിടിച്ച് പരിക്കേറ്റ തെരുവുനായ നൊമ്പരക്കാഴ്ചയായി

Feb 24, 2026 03:34 PM

തലശേരി ബസ് സ്റ്റാൻ്റിൽ ബസിടിച്ച് പരിക്കേറ്റ തെരുവുനായ നൊമ്പരക്കാഴ്ചയായി

തലശേരി ബസ് സ്റ്റാൻ്റിൽ ബസിടിച്ച് പരിക്കേറ്റ തെരുവുനായ...

Read More >>
ശ്രീദേവ് കൃഷ്ണയെ അനുമോദിച്ചു.

Feb 24, 2026 01:59 PM

ശ്രീദേവ് കൃഷ്ണയെ അനുമോദിച്ചു.

ശ്രീദേവ് കൃഷ്ണയെ...

Read More >>
Top Stories

News Roundup