തലശേരി:(www.thalasserynews.in)സിയാച്ചിനിൽ മരണപ്പെട്ട ധീര സൈനികർക്ക് ആദരാഞ്ജലിയർപ്പിച്ച് വിമുക്തഭടന്മാരുടെ സംഘടനയായ തലശേരി സിഗ്നലേഴ്സ്.പ്രതിമാസ എക്സിക്യൂട്ടീവ് യോഗത്തിലാണ് ആദരാഞ്ജലിയർപ്പിച്ചത്..
തലശേരി ഗുരുധർമ്മ പ്രചരണ സമാജം ഹാളിൽ നടന്ന പരിപാടിയിൽ സിഗ്നലേഴ്സ് പ്രസിഡണ്ട് കെ.എസ് ജയപ്രകാശ് അധ്യക്ഷനായി. എം. ശശീന്ദ്രൻ, സി.എ ജയരാജൻ, പി.വിശ്വജിത്ത് എന്നിവർ സംസാരിച്ചു.


മുതിർന്ന അംഗങ്ങളായ വി.കെ ദേവരാജൻ, എ എം ചന്ദ്രൻ എന്നിവരെ സുരേന്ദ്രനാഥൻ ബാബു, കെ.എസ് ജയപ്രകാശ് എന്നിവർ ഓണക്കോടി നൽകി ആദരിച്ചു. എ.കെ രാമകൃഷ്ണൻ സ്വാഗതവും, എ.കരുണൻ നന്ദിയും പറഞ്ഞു.
Thalassery Signallers, an organization of ex-servicemen, paid tribute to the brave soldiers who died in Siachen