തലശ്ശേരി : (www.thalasserynews.in)വടക്കുമ്പാട് എസ്.എൻ. പുരം ശ്രീനാരായണ വായനശാല ആന്റ് ഗ്രന്ഥാലയം സപ്‌തതിയാഘോഷം 2025 നവംബർ 1 മുതൽ 2026 നവംബർ ഒന്നുവരെയുള്ള ഒരു വർഷക്കാലം വൈവിധ്യ മാർന്ന പരിപാടികളോടെ സംഘടിപ്പിക്കും. ഇതിനായുള്ള ലോഗോ ക്ഷണിച്ചു.
ഗുരുദർശനം ഉയർത്തിപ്പിടിച്ച് മാനവികതയിൽ അധിഷ്ഠിതമായി സാമൂഹ്യനന്മയ്ക്ക് ഉതകുന്ന സമസ്‌ത മേഖലക ളിലും മാതൃകാപരമായി ഉടപെടുന്ന പ്രകൃതി രമണീയമായ ഒരു ഗ്രാമീണാന്തരീക്ഷത്തിൽ പ്രവർത്തിക്കുന്ന ഒരു എ.പ്ലസ് ലൈബ്രറിയാണിത്.


ലോഗോ മത്സരത്തിനുള്ള എൻട്രികൾ 2025 സപ്‌തംബർ 15 നുള്ളിൽ [email protected] എന്ന ഇ-മെയിലിൽ ലഭിക്കേണ്ടതാണ്. തെരഞ്ഞെടുക്കപ്പെടുന്ന ലോഗോ രചയിതാവിന് ഉചിതമായ പാരിതോഷികം സപ്‌തതിയാഘോഷത്തിന്റെ ഉദ്ഘാടനവേദിയിൽ വെച്ചു സമ്മാനിക്കുന്നതായിരിക്കും.
വിശദ വിവരങ്ങൾക്ക്: 9446654076, 9446738870
Vadakkumpad Sree Narayana Library and Library's Saptathiya celebration will be held for a year; Logos invited