തൊഴിലവസരങ്ങൾ തുറന്ന് വിജ്ഞാന കേരളം തലശ്ശേരി പ്രാദേശിക തൊഴിൽമേള ; 200 ഓളം തസ്തികകളിലായി 900 ലധികം ഒഴിവുകൾ

തൊഴിലവസരങ്ങൾ തുറന്ന് വിജ്ഞാന കേരളം തലശ്ശേരി പ്രാദേശിക തൊഴിൽമേള ; 200 ഓളം തസ്തികകളിലായി 900 ലധികം ഒഴിവുകൾ
Sep 13, 2025 12:42 PM | By Rajina Sandeep

തലശ്ശേരി:(www.thalasserynews.in)വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി തലശ്ശേരി ബ്ലോക്ക് പഞ്ചായത്തും തലശ്ശേരി നഗരസഭയും ചേര്‍ന്ന് സംഘടിപ്പിച്ച പ്രാദേശിക തൊഴിൽമേള കെ.പി.മോഹനന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു.

തൊഴിലന്വേഷകർക്ക് സർക്കാരിതര മേഖലകളിലെ പ്രാദേശിക തൊഴിലവസരങ്ങൾ ലഭ്യമാക്കാൻ വിജ്ഞാന കേരളം പദ്ധതി മുഖേന ബ്ലോക്ക് പഞ്ചായത്ത് തലത്തിൽ നടത്തുന്ന ജില്ലയിലെ നാലാമത്തെ തൊഴിൽമേളയാണിത്. ഇവിടെ ഇരുനൂറോളം തസ്തികകളിലായി 900 ലധികം തൊഴിലവസരങ്ങളുണ്ട്.

വിവിധ മേഖലകളിലെ 45 കമ്പനികളാണ് തൊഴിൽ മേളയിൽ പങ്കെടുത്തത്. ഓണത്തിന് ഒരു ലക്ഷം തൊഴിൽ എന്ന പ്രത്യേക ക്യാമ്പയിനും കുടുംബശ്രീയുടെ നേതൃത്വത്തിൽ നടന്നു വരികയാണ്. അടുത്ത ഒരു വർഷം ചുരുങ്ങിയത് മൂന്ന് ലക്ഷം പേർക്ക് സർക്കാരിതര മേഖലകളിലെ തൊഴിലവസരങ്ങൾ കണ്ടെത്തി ലഭ്യമാക്കാനാണ് ഈ ജനകീയ ഇടപെടൽ.

പത്താം തരം മുതല്‍ ബിരുദ- ബിരുദാനന്തര യോഗ്യതയുള്ളവര്‍ക്കും ഐടിഐ, പോളിടെക്‌നിക്, ബി.ടെക് യോഗ്യതയുള്ളവര്‍ക്കും അവസരങ്ങളുണ്ട്.

ഗ്രാഫിക് ഡിസൈനര്‍, വെബ് ഡെവലപ്പര്‍, ടെക്‌നിക്കല്‍ കോ ഓര്‍ഡിനേറ്റര്‍, ഓട്ടോമൊബെല്‍ ടെക്‌നീഷ്യന്‍, എച്ച് ആര്‍ എക്‌സിക്യൂട്ടീവ്, ഓപ്പറേഷന്‍ എക്‌സിക്യൂട്ടീവ്, മൊബൈല്‍ ടെക്‌നീഷ്യന്‍, സര്‍വീസ് എഞ്ചിനീയര്‍, ഓഫീസ് അഡ്മിനിസ്‌ട്രേഷന്‍, ടെലികോളര്‍, ലാബ് ടെക്‌നീഷ്യന്‍, ജനറല്‍ നഴ്‌സിംഗ്, ഫ്രന്റ് ഓഫീസ് അസിസ്റ്റന്റ്, സെയില്‍സ് ഓഫീസര്‍ തുടങ്ങിയ നിരവധി അവസരങ്ങൾ മേളയിലുണ്ട്.

യു എ ഇ, ഒമാന്‍, ഖത്തര്‍, കുവൈത്ത് തുടങ്ങിയ രാജ്യങ്ങളിലായി നൂറിലധികം വിദേശ തൊഴിലവസരങ്ങളും ലഭ്യമാണ്. പൊതുമേഖല സ്ഥാപനമായ കെല്‍ട്രോണും ജോബ് ഫെയറില്‍ പങ്കെടുത്തു.

തലശ്ശേരി സെന്റ് ജോസ്ഫ് ഹയര്‍സെക്കഡറി സ്‌കൂളില്‍ നടന്ന പരിപാടിയിൽ ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ്‌ സി പി അനിത അധ്യക്ഷയായി. വിജ്ഞാനകേരളം ജില്ലാ മിഷൻ കോ ഓർഡിനേറ്റർ ഡോ. എം സുർജിത്ത് തൊഴിൽമേള വിശദീകരണം നടത്തി. തലശ്ശേരി നഗരസഭ വൈസ് ചെയർമാൻ എം വി ജയരാജൻ, തലശ്ശേരി ബ്ലോക്ക്‌ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ പി ആർ വസന്തൻ മാസ്റ്റർ, എരഞ്ഞോളി പഞ്ചായത്ത് പ്രസിഡന്റ്‌ എം പി ശ്രീഷ, സെന്റ് ജോസഫ് എച്ച്. എസ്. എസ് മാനേജർ ബെന്നി മണപ്പാട്, പ്രിൻസിപ്പൽ ഷാജി ഫിലിപ്പ്, ബ്ലോക്ക് പഞ്ചായത്ത് ബി ഡി ഡി പ്രദീപൻ തുടങ്ങിയവർ പങ്കെടുത്തു.

Vigyan Keralam Thalassery Regional Job Fair opens up job opportunities; More than 900 vacancies in over 200 posts

Next TV

Related Stories
സിയാച്ചിനിൽ മരണപ്പെട്ട ധീര സൈനികർക്ക് ആദരാഞ്ജലിയർപ്പിച്ച്  വിമുക്തഭടന്മാരുടെ സംഘടനയായ തലശേരി സിഗ്നലേഴ്സ്.

Sep 10, 2025 03:47 PM

സിയാച്ചിനിൽ മരണപ്പെട്ട ധീര സൈനികർക്ക് ആദരാഞ്ജലിയർപ്പിച്ച് വിമുക്തഭടന്മാരുടെ സംഘടനയായ തലശേരി സിഗ്നലേഴ്സ്.

സിയാച്ചിനിൽ മരണപ്പെട്ട ധീര സൈനികർക്ക് ആദരാഞ്ജലിയർപ്പിച്ച് വിമുക്തഭടന്മാരുടെ സംഘടനയായ തലശേരി...

Read More >>
വടക്കുമ്പാട് ശ്രീനാരായണ വായനശാല ആൻ്റ് ഗ്രന്ഥാലയം സപ്തതിയാഘോഷം ഒരു വർഷക്കാലം നടക്കും ; ലോഗോ ക്ഷണിച്ചു

Aug 30, 2025 08:14 AM

വടക്കുമ്പാട് ശ്രീനാരായണ വായനശാല ആൻ്റ് ഗ്രന്ഥാലയം സപ്തതിയാഘോഷം ഒരു വർഷക്കാലം നടക്കും ; ലോഗോ ക്ഷണിച്ചു

വടക്കുമ്പാട് ശ്രീനാരായണ വായനശാല ആൻ്റ് ഗ്രന്ഥാലയം സപ്തതിയാഘോഷം ഒരു വർഷക്കാലം നടക്കും ; ലോഗോ...

Read More >>
'ആ താലിമാല തേടി ആരും വന്നില്ല' ; മാധ്യമ പ്രവർത്തകനും, തലശേരി പ്രസ് ഫോറം പ്രസിഡണ്ടുമായ  നവാസ് മേത്തർ രചിച്ച പുസ്തകത്തിൻ്റെ കവർ പ്രകാശനം ചെയ്തു

May 20, 2025 05:24 PM

'ആ താലിമാല തേടി ആരും വന്നില്ല' ; മാധ്യമ പ്രവർത്തകനും, തലശേരി പ്രസ് ഫോറം പ്രസിഡണ്ടുമായ നവാസ് മേത്തർ രചിച്ച പുസ്തകത്തിൻ്റെ കവർ പ്രകാശനം ചെയ്തു

ആ താലിമാല തേടി ആരും വന്നില്ല' ; മാധ്യമ പ്രവർത്തകനും, തലശേരി പ്രസ് ഫോറം പ്രസിഡണ്ടുമായ നവാസ് മേത്തർ രചിച്ച പുസ്തകത്തിൻ്റെ കവർ പ്രകാശനം...

Read More >>
യു.എസ്.എസ് പരീക്ഷയിൽ തലശേരി മുബാറക്കിന് മിന്നും വിജയം ; 22 വിദ്യാർത്ഥികൾ സ്കോളർഷിപ്പ് നേടി

May 16, 2025 02:23 PM

യു.എസ്.എസ് പരീക്ഷയിൽ തലശേരി മുബാറക്കിന് മിന്നും വിജയം ; 22 വിദ്യാർത്ഥികൾ സ്കോളർഷിപ്പ് നേടി

യു.എസ്.എസ് പരീക്ഷയിൽ തലശേരി മുബാറക്കിന് മിന്നും വിജയം ; 22 വിദ്യാർത്ഥികൾ സ്കോളർഷിപ്പ്...

Read More >>
ഇന്ദിരാഗാന്ധി ആശുപത്രിയിൽ കുട്ടികളുടെ തീവ്ര പരിചരണ  വിഭാഗം ആരംഭിച്ചു.

Apr 10, 2025 02:19 PM

ഇന്ദിരാഗാന്ധി ആശുപത്രിയിൽ കുട്ടികളുടെ തീവ്ര പരിചരണ വിഭാഗം ആരംഭിച്ചു.

ഇന്ദിരാഗാന്ധി ആശുപത്രിയിൽ കുട്ടികളുടെ തീവ്ര പരിചരണ വിഭാഗം...

Read More >>
Top Stories

News Roundup

GCC News

//Truevisionall