തലശ്ശേരി : നഗരത്തിൽ കള്ളൻമാരുടെ വിളയാട്ടം.തലശേരിയിൽ രണ്ട് കടകളിൽ നിന്നായി രണ്ട് ലക്ഷം രൂപയും, കമ്പ്യൂട്ടറും കവർന്നു . നാല് കടകളിൽ മോഷണശ്രമം.
ട്രാഫിക് സ്റ്റേഷന് സമീപത്തായാണ് രണ്ട് കടകളിൽ കവർച്ചയും, നാല് കടകളിൽ കവർച്ചാശ്രവും നടന്നത്.ഒരു കടയിൽ നിന്നും രണ്ട് ലക്ഷത്തിൽ പരം രൂപയും മറ്റൊരു കടയിൽ നിന്നും കമ്പ്യൂട്ടറും മറ്റ് കടകളിൽ കവർച്ചാശ്രമവുമാണ് നടന്നത്.ഇവിടങ്ങളിലുള്ള സി.സി.ടി.വി. എല്ലാം ഓഫിലുമായത് തെളിവുകൾ ലഭിക്കാൻ പ്രയാസവുമായി.


ട്രാഫിക് സ്റ്റേഷനടുത്തുള്ള മല്ലേഴ്സ് കോമ്പൗണ്ടിൽ പ്രവർത്തിച്ചു വരുന്ന ഫേഷൻസോണിൽ നിന്നും രണ്ട് ലക്ഷത്തിൽ പരം കവർച്ച നടന്നതായി ഉടമ കാസിം പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
ബിസ്സ് ഇറ്റ് കമ്പ്യൂട്ടിൽ നിന്നും കമ്പ്യൂട്ടർ കവർച്ച നടത്തിയിട്ടുണ്ട്. തൊട്ടടുത്തുള്ള ബുക്ക് സ്റ്റാൾ, ന്യൂ ഇന്ത്യൻ ക്ലോത്ത്, സ്വീൻടൈലറിംഗ് ഷോപ്പിൽ കവർച്ചാശ്രമങ്ങൾ നടന്നിട്ടുണ്ട്.
എല്ലാ കടകളിലെയും പൂട്ട് തകർത്ത നിലയിലാണുള്ളത്. ഒട്ടുമിക്ക കടകളിലും സി.സി.ടി.വി ഉണ്ടെങ്കിലും പ്രവർത്തന ക്ഷമമല്ല. രാത്രി കടകൾ പൂട്ടി പോവുമ്പോൾ സി.സി.ടി.വി. ഓഫാക്കിയാണത്രെ പോവുന്നത് എന്നാണ് നിഗമനം.
കവർച്ച നടന്ന സ്ഥാപനങ്ങളിൽ വിരലടയാള വിദ്ഗദരും മറ്റും എത്തി പരിശോധന നടത്തി.
Thief breaks in; Rs. 2 lakh and computer stolen from two shops in Thalassery; Attempted theft in four shops