(www.thalasserynews.in)മുഖ്യമന്ത്രി പിണറായി വിജയൻ ജില്ലയിലെ വിവിധ പദ്ധതികൾ ഇന്ന് നാടിന് സമർപ്പിക്കും. രാവിലെ 10.30-ന് പിണറായി പഞ്ചായത്തിലെ ഉമ്മൻചിറ പുഴയ്ക്ക് കുറുകെ നിർമിച്ച ചേക്കുപ്പാലം റെഗുലേറ്റർ കം ബ്രിഡ്ജ് ഉദ്ഘാടനം ചെയ്യും. മന്ത്രി റോഷി അഗസ്റ്റിൻ അധ്യക്ഷനാകും. സ്പീക്കർ എ.എൻ. ഷംസീർ മുഖ്യാതിഥിയാകും.
11.30-ന് തലശ്ശേരി കൊടു വള്ളി റെയിവേ മേൽപ്പാലം നാടിന് സമർപ്പിക്കും. വൈകീട്ട് 3.30-ന് കണ്ണൂർ ദിനേശ് ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ കണ്ണൂർ പോലീസ് പരേഡ് ഗ്രൗണ്ടിലെ സിന്തറ്റിക്ക് ട്രാക്കും, മൾട്ടി-പർപ്പസ് ഇൻ ഡോർ കോർട്ടും ഉൾപ്പെടെ കേരളാ പോലീസിൻ്റെ വിവിധ പദ്ധതികൾ ഉദ്ഘാടനംചെയ്യും.മയ്യിൽ പോലീസ് സ്റ്റേഷൻ്റെ പുതിയ കെട്ടിടത്തിൻ്റെ ശിലാസ്ഥാപനവും ഇതോടൊപ്പം നടത്തും.
The Chief Minister will dedicate various projects to the nation today, including the Thalassery-Koduvally railway overbridge.