കൂത്തുപറമ്പ് : (www.panoornews.in)ബിജെപി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ത്രിവർണ സ്വാഭിമാനയാത്ര കൂത്തുപറമ്പിൽ സംഘടിപ്പിക്കുന്നു. നാളെ വൈകുന്നേരം 5 30ന് പാലത്തുംകരയിൽ നിന്നും ആരംഭിക്കുന്ന സ്വാഭിമാനയാത്ര നഗരം ചുറ്റി കൂത്തുപറമ്പ് ടൗൺ സ്ക്വയർ പരിസരത്ത് സമാപിക്കും.
ബിജെപി കൂത്തുപറമ്പ് മണ്ഡലം പ്രസിഡണ്ട് ഷംജിത്ത് പാട്യം, കൂത്തുപറമ്പ് നഗരസഭ കൗൺസിലർ സുഷിന മാറോളി, പാട്യം ഗ്രാമപഞ്ചായത്തംഗങ്ങളായ പി. മജിഷ,എൻ. റീന, മൊകേരി പഞ്ചായത്തംഗം സജിലത എന്നിവർ നേതൃത്വം നൽകും.
BJP's Trivarna Swabhima Yatra will be held in Koothuparamba tomorrow