തലശ്ശേരി:(www.thalasserynews.in)ക്രമസമാധാനപാലനത്തിനിടയിൽ സിവിൽ പോലീസ് ഓഫീസറെ കയ്യേറ്റം ചെയ്‌ത സംഭവത്തിൽ ഒരാൾ പിടിയിൽ. രണ്ട് പേർക്കെതിരെ കേസ്. കഴിഞ്ഞ ദിവസം കടൽ പാലത്തിനടുത്തുള്ള അറേബ്യൻ ടവറിനടുത്ത് വെച്ചാണ് സംഭവം.
രണ്ട് പേർ അവിടെ വെച്ച് സംഘർഷാവസ്ഥ സൃഷ്ടിക്കു ന്നതായി ലഭിച്ച വിവരത്തിൻ്റെ അടിസ്ഥാനത്തിൽ എത്തിയതാ യിരുന്നു തലശ്ശേരി പോലീസ് സംഘം. തലശ്ശേരി പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ പി.സജിലി (35) നെയാണ് കയ്യേറ്റം ചെയ്യാൻ ശ്രമിച്ചത്. കണ്ണൻ അക്ബർ, മടക്ക് നസ്സീർ എന്നിവർക്കെതിരെയാണ് കേസ്. ഇതിൽ അക്ബ റിനെയാണ് പോലീസ് അറസ്റ്റ് ചെയ്‌തത്. 194(2) 296 (ബി) 115 (2) 118 (സി) 121 (സി) ബി.എൻ.എസ്.എസ്.ഇ.സി.117 (ഇ) കെ.പി.ആക്ട് പ്രകാരമാണ് കേസ്.
Civil police officer assaulted in Thalassery; one arrested