(www.panoornews.in)തലശ്ശേരി മെയിൻ റോഡിലെ പ്രമുഖ ഭക്ഷ്യധാന്യ വ്യാപാരിയും, തലശ്ശേരി ഫുഡ് ഗ്രയിൻ സ്മർച്ചൻ്റ്സ് അസോസിയേഷൻ അംഗവും, സൂപ്പർ ട്രൈഡേർസ് ഉടമയുമായ എസ്.എസ് റോഡിലെ തുഷാരയിൽ എ.കെ. മുഹമ്മദ് നസീർ(71) നിര്യാതനായി.
പരേതരായ പാറാൽ പടിഞ്ഞാറയിൽ ഉസ്മാൻ കുട്ടി ഹാജി അറയിലകത്ത് കുഞ്ഞിക്കണ്ടി കുഞ്ഞി പാത്തു ഹജ്ജുമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ പാലിക്കണ്ടി പുത്തൻപുരയിൽ റസിയയാണ് ഭാര്യ. റുക്ക്സാന, റുബീന , കെ. പി. മുഹമ്മദ് നസീബ്, നൂർജഹാൻ, കെ. പി. മുഹമ്മദ് നജിം എന്നിവർ മക്കളും, അൻസാരി എൻ.കെ. (വിവാഹ് ഗോൾഡ് തലശേരി) ഷബീർ അഹമ്മദ് (ദുബൈ) സുമയ്യ നിസാർ, മജീദ് പി.പി. ( മുബാറക്ക് ഹയർ സെക്കണ്ടറി സ്കൂൾ അദ്ധ്യാപകൻ) സൽവസലിം എന്നിവർ മരുമക്കളുമാണ്.
സഹോദരങ്ങൾ സുബൈദ, ബീബി, എ.കെ. സക്കരിയ (അനുഗ്രഹ് ട്രൈഡേർസ്, തലശ്ശേരി) താഹിറ പരേതരായ മഹമുദ്, അസ്സൂട്ടി , ഹൈദർ അലി. ഖബറടക്കം ഞായറാഴ്ച വൈകീട്ട് 6 മണിക്ക് സൈദാർ പള്ളിയിൽ
Thalassery businessman A.K. Muhammed Nazir passed away.


.gif)









































