തലശേരി ജഗന്നാഥ ക്ഷേത്രത്തിൽ ഇളനീരാട്ടം ഇന്ന് ; മേലൂട്ട് മടപ്പുരയിൽ സന്ദർശനം നടത്തി മൂകാംബിക ക്ഷേത്രം തന്ത്രി രാമചന്ദ്രൻ അഡിഗ

തലശേരി ജഗന്നാഥ ക്ഷേത്രത്തിൽ ഇളനീരാട്ടം ഇന്ന് ; മേലൂട്ട് മടപ്പുരയിൽ സന്ദർശനം നടത്തി മൂകാംബിക ക്ഷേത്രം തന്ത്രി രാമചന്ദ്രൻ അഡിഗ
Jun 18, 2025 03:23 PM | By Rajina Sandeep

തലശേരി:(www.panoornews.in)  തലശേരി ജഗന്നാഥ ക്ഷേത്രത്തിൽ ഇളനീരാട്ടം ഇന്ന് ; മേലൂട്ട് മടപ്പുരയിൽ സന്ദർശനം നടത്തി മൂകാംബിക ക്ഷേത്രം തന്ത്രി രാമചന്ദ്രൻ അഡിഗതലശേരി ജഗന്നാഥ ക്ഷേത്രത്തിൽ ഇളനീർ വെപ്പ് ഭക്തി സാന്ദ്രമായ അന്തരീക്ഷത്തിൻ നടന്നു.കോരിച്ചൊരിയുന്ന മഴയെ അവഗണിച്ച്, ഇളനീരാട്ടത്തിനുള്ള ഇളനീർ കാവുകളുമായി ശ്രീനാരായണ മഠങ്ങളിൽ നിന്നും സങ്കേതങ്ങളിൽ നിന്നും നൂറുകണക്കിന് ഭക്തരാണ് എത്തിച്ചേർന്നത്. തലശേരി മേലൂട്ട് ശ്രീ മുത്തപ്പൻ മഠപ്പുരയിൽ നിന്നും നിരവധി ഭക്തർ ഇളനീർ കാവുകൾ സമർപ്പിച്ചു.

മേലൂട്ട് ശ്രീ മുത്തപ്പൻ മഠപ്പുരയിൽ നിന്നും ക്ഷേത്രം പ്രസിഡണ്ട് കെ.എം ധർമ്മപാലൻ്റെ നേതൃത്വത്തിലാണ് അമ്പതോളം ഭക്തർ ഇളനീർ കാവുകളുമായികാൽനടയായി ജഗന്നാഥ ക്ഷേത്രത്തിൽ പ്രവേശിച്ചത്. ഇത്തരത്തിൽ പല ദേശങ്ങളിൽ നിന്നും ഇളനീർ കാവുകളേന്തി ഭക്തരെത്തി. തലശേരി മേലൂട്ട് മഠപ്പുരയിൽ മൂകാംബിക ക്ഷേത്രം തന്ത്രി രാമചന്ദ്രൻ അഡിഗ സന്ദർശനം നടത്തി. ക്ഷേത്രം പ്രസിഡണ്ട് കെ.എം ധർമ്മ പാലൻ ഷാളണിയിച്ച് തന്ത്രിയെ സ്വീകരിച്ചു. ഏറെ നേരം ക്ഷേത്രത്തിൽ ചെലവഴിച്ചാണ് തന്ത്രി മടങ്ങിയത്. മേലൂട്ട് ക്ഷേത്രത്തിൽ ഭക്തർക്കായി അന്നദാനവുമൊരുക്കിയിരുന്നു.

വിവിധ പ്രദേശങ്ങളിൽ നിന്നും ഇളനീർ കാവുകളുമായി ഓംകാര മന്ത്രധ്വനികളാൽ നിരവധി പേരെത്തിയതോടെ രാത്രി ക്ഷേത്രമുറ്റത്ത് ഈശാന കോണിൽ ഒരുക്കിയ തട്ടും പോളയിലും ഇളനീർ കാവുകൾ നിറഞ്ഞു. മേൽശാന്തി സജേഷ് മുഖ്യകാർമികത്വം വഹിച്ചു.

ശാന്തിമാരായ വിനു, അനൂപ്, രജനീഷ് എന്നിവർ സഹകാർമി കരായി.

Ilanirattam at Thalassery Jagannath Temple today; Mookambika Temple Thantri Ramachandran Adiga visits Meloot Madappura

Next TV

Related Stories
സിനിമാതാരം ബിജുക്കുട്ടന് വാഹനാപകടത്തിൽ പരിക്ക് ; കാർ ലോറിയിൽ ഇടിച്ചു കയറി

Aug 15, 2025 02:53 PM

സിനിമാതാരം ബിജുക്കുട്ടന് വാഹനാപകടത്തിൽ പരിക്ക് ; കാർ ലോറിയിൽ ഇടിച്ചു കയറി

സിനിമാതാരം ബിജുക്കുട്ടന് വാഹനാപകടത്തിൽ പരിക്ക് ; കാർ ലോറിയിൽ ഇടിച്ചു...

Read More >>
സ്വാതന്ത്ര്യ ദിനം തലശേരിയിൽ യൂത്ത് ലീഗ്  ജനാധിപത്യ സംരക്ഷണ ദിനമായി ആഘോഷിച്ചു

Aug 15, 2025 01:07 PM

സ്വാതന്ത്ര്യ ദിനം തലശേരിയിൽ യൂത്ത് ലീഗ് ജനാധിപത്യ സംരക്ഷണ ദിനമായി ആഘോഷിച്ചു

സ്വാതന്ത്ര്യ ദിനം തലശേരിയിൽ യൂത്ത് ലീഗ് ജനാധിപത്യ സംരക്ഷണ ദിനമായി...

Read More >>
തലശേരി കളരിമുക്ക് ജനാർദ്ദന സ്മാരക വായനശാല  സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു.

Aug 15, 2025 12:16 PM

തലശേരി കളരിമുക്ക് ജനാർദ്ദന സ്മാരക വായനശാല സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു.

തലശേരി കളരിമുക്ക് ജനാർദ്ദന സ്മാരക വായനശാല സ്വാതന്ത്ര്യദിനാഘോഷം...

Read More >>
തുടരും ; സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരാൻ സാധ്യത.

Aug 14, 2025 07:56 PM

തുടരും ; സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരാൻ സാധ്യത.

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരാൻ സാധ്യത....

Read More >>
തലശ്ശേരി എം ഇ എസ് സ്കൂളിന്റെ  ആർട്സ് ഫെസ്റ്റ് ബാവോത്സവ് 2025 ശ്രദ്ധേയമായി.

Aug 14, 2025 05:10 PM

തലശ്ശേരി എം ഇ എസ് സ്കൂളിന്റെ ആർട്സ് ഫെസ്റ്റ് ബാവോത്സവ് 2025 ശ്രദ്ധേയമായി.

തലശ്ശേരി എം ഇ എസ് സ്കൂളിന്റെ ആർട്സ് ഫെസ്റ്റ് ബാവോത്സവ് 2025...

Read More >>
ബിഎസ്ഇ  കമ്പ്യൂട്ടര്‍  സയന്‍സ് ബിരുദ ക്ലാസില്‍ ഏതാനും  സീറ്റുകള്‍  ഒഴിവുണ്ട്.

Aug 14, 2025 11:21 AM

ബിഎസ്ഇ കമ്പ്യൂട്ടര്‍ സയന്‍സ് ബിരുദ ക്ലാസില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്.

ബിഎസ്ഇ കമ്പ്യൂട്ടര്‍ സയന്‍സ് ബിരുദ ക്ലാസില്‍ ഏതാനും സീറ്റുകള്‍ ...

Read More >>
Top Stories

News Roundup

Entertainment News

//Truevisionall