Mar 29, 2025 07:59 PM

തലശ്ശേരി:(www.thalasserynews.in)  തലശ്ശേരി നഗരസഭയെ സമ്പൂർണ്ണ ശുചിത്വ നഗരസഭയായി സ്പീക്കർ അഡ്വ. എ എൻ ഷംസീർ പ്രഖ്യാപിച്ചു.

ചടങ്ങിൽ ശുചിത്വ സർട്ടിഫിക്കറ്റ് വിതരണവും നിർവഹിച്ചു. അലക്ഷ്യമായി മാലിന്യങ്ങൾ തള്ളുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും സമ്പൂർണ്ണ ശുചിത്വ നഗരസഭയായി പരിപാലിക്കാൻ വ്യാപാരികൾ കൈകോർക്കണമെന്നും സ്പീക്കർ പറഞ്ഞു.

മാലിന്യങ്ങൾ ഏറ്റവും കൂടുതൽ തള്ളുന്ന കടൽപാലവും പരിസരത്തും ഹെൽത്ത് ഇൻസ്പെക്ടർമാർ കൃത്യമായ പരിശോധനകൾ നടത്തണമെന്നും അദ്ദേഹം പറഞ്ഞു.

ഹരിതകർമ്മ സേനാംഗങ്ങൾ, നഗരസഭ അംഗങ്ങൾ ശുചീകരണ തൊഴിലാളികൾ പങ്കെടുത്തുകൊണ്ട് ശുചിത്വ വിളംബരം ജാഥയും നടന്നു.



നഗരസഭയിലെ 52 വാർഡുകളും ശുചിത്വ വാർഡുകൾ ആയും

നഗരസഭയിലെ അയൽക്കൂട്ടങ്ങളും ഹരിത അയൽക്കൂട്ടങ്ങളായും പ്രഖ്യാപിച്ചു. നഗരസഭയിൽ ആകെ 464 അയൽക്കൂട്ടങ്ങൾ ആണുള്ളത്.

നഗരസഭയിലെ 126 സർക്കാർ സ്ഥാപനങ്ങൾ ഹരിത സ്ഥാപനങ്ങളായും ആകെയുള്ള 81 അംഗനവാടികളും ഹരിത അംഗനവാടികളായും പ്രഖ്യാപിച്ചു.

പ്രധാനപ്പെട്ട ടൂറിസം കേന്ദ്രങ്ങളായ

തിരുവങ്ങാട് ക്ഷേത്രം, സി വ്യൂ പാർക്ക്, തലശ്ശേരി കോട്ട, ഓവർബെറിസ് ഫോളി, ജഗന്നാഥ ടെമ്പിൾ, ഹെർമൻ

ഗുണ്ടർട്ട് ബംഗളാവ്, കടൽ പാലം എന്നിവ ഹരിത ടൂറിസ്റ്റ് കേന്ദ്രങ്ങളായും

നഗരസഭയിലെ മുഴുവൻ വിദ്യാലയങ്ങളും ഹരിത വിദ്യാലയങ്ങളായും പ്രഖ്യാപനം നടത്തി. നഗരസഭയ്ക്ക് കീഴിൽ ആകെ 65 വിദ്യാലയങ്ങൾ ആണുള്ളത്.

എട്ടു ടൗണുകളും ഹരിത ടൗണുകളായും പ്രഖ്യാപിച്ചിട്ടുണ്ട്. നഗരത്തിലെ പല ഭാഗങ്ങളായി ബിന്നുകളും സ്ഥാപിച്ചു.

മാലിന്യമുക്തം നവകേരളം പ്രവർത്തനങ്ങളുടെയും മഴക്കാല പൂർവ്വ ശുചീകരണത്തിന്റെയും ഭാഗമായി ' ഇനി ഞാൻ ഒഴുകട്ടെ ' എന്ന പദ്ധതിയിൽ ഉൾപ്പെടുത്തി നഗരസഭയിലെ രണ്ട് നീർച്ചാലുകൾ ശുചീകരണം നടത്തി.


നഗരസഭാ അങ്കണത്തിൽ നടന്ന പരിപാടിയിൽ ചെയർപേഴ്സൺ കെ എം ജമുനാ റാണി അധ്യക്ഷയായി.

നഗരസഭ വൈസ് ചെയർമാൻ എംവി ജയരാജൻ, സ്ഥിരം സമിതി അംഗങ്ങളായ

ടി.സി. അബ്‌ദുൾ ഖിലാബ്, ഷബാന ഷാനവാസ്, ടി.കെ സാഹിറ, എൻ രേഷ്‌മ,സി സോമൻ,തലശ്ശേരി നഗരസഭ സെക്രട്ടറി എൻ സുരേഷ്‌കുമാർ, ക്ലീൻ സിറ്റി മാനേജർ ബിന്ദു,മുൻ നഗരസഭ വൈസ് ചെയർമാൻ സി കെ രമേശൻ, ജനപ്രതിനിധികൾ രാഷ്ട്രീയ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

Thalassery is garbage-free; Speaker Adv. A. N. Shamseer made the announcement of the cleanliness municipality

Next TV

Top Stories










News Roundup






//Truevisionall