തലശ്ശേരി:(www.panoornews.in) കണ്ണൂർജില്ലാ സീനിയർ റാപ്പിഡ് ചെസ്സ് ചാമ്പ്യൻഷിപ്പ് ആഗസ്ത് 28 വ്യാഴാഴ്ച രാവിലെ 9:30 -ന് തലശ്ശേരി സെൻറ് ജോസഫ് ഹയർ സെക്കൻ്ററി സ്കൂളിൽ വെച്ച് നടക്കും.
സംസ്ഥാന ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കേണ്ട അഞ്ച് അംഗ കണ്ണൂർ ജില്ലാ ടീമിനെ ഈ ചാമ്പ്യൻഷിപ്പിൽ നിന്നും തെരഞ്ഞെടുക്കും.


1 മുതൽ 12 വരെ സ്ഥാനം നേടുന്നവർക്ക് കേഷ് പ്രൈസുംഅങ്ങർ 15, അണ്ടർ 10വിഭാഗത്തിലുള്ളവർക്ക് പ്രോത്സാഹന സമ്മാനങ്ങളും നൽകും..ചെസ്സ് അസ്സോസിയേഷൻ കണ്ണൂരും സുശീല ആൻ്റ് ദയാനന്ദ മല്ലർ ചാരിറ്റബിൾ ട്രസ്റ്റും സംയുക്തമായാണ് മത്സരം സംഘടിപ്പിക്കുന്നത്.പങ്കെടുക്കുന്നവർ ആഗസ്ത് 26 ചൊവ്വാഴ്ച 5 മണിക്കുള്ളിൽ പേർ റജിസ്റ്റർ ചെയ്യേണ്ടതാണ്.
Ph: 94 96 14 23 66
Kannur District Rapid Chess Championship to be held in Thalassery on 28th